2022 ഫുട്‌ബോള്‍ ലോകകപ്പിനായി കുപ്പായം തുന്നിയവര്‍


2022 ലോകകപ്പില്‍ കളിക്കാനുള്ള 32 ടീമുകളുടെയും ജേഴ്സികളാണ് തയ്യാറായത്.

പുതിയ ജഴ്‌സിയിൽ മെസ്സിയും റൊണാൾഡോയും

ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിനായി ടീമുകളുടെ ജേഴ്സികള്‍ പുറത്തിറങ്ങി. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും മുന്‍ചാമ്പ്യന്മാരായ ബ്രസീലും അര്‍ജന്റീനയും ജര്‍മനിയുമെല്ലാം, പാരമ്പര്യം ചോര്‍ന്നുപോകാത്തതും എന്നാല്‍, പുതിയകാലത്തോട് സംവേദിക്കുന്നതുമായ ജേഴ്സികളുമായാണ് ഖത്തറിലേക്ക് എത്തുന്നത്. 2022 ലോകകപ്പില്‍ കളിക്കാനുള്ള 32 ടീമുകളുടെയും ജേഴ്സികളാണ് തയ്യാറായത്.

ഓരോ ടീമിന്റെയും ജേഴ്സികള്‍ക്ക് പിന്നില്‍ കഥകളുണ്ട്. ഓരോ ലോകകപ്പിനും തയ്യാറാക്കുന്ന ജേഴ്സികളില്‍ ആശയങ്ങളും സന്ദേശങ്ങളുമുണ്ട്. അതിലെ വര്‍ണങ്ങള്‍ കാലത്തോടുചേര്‍ന്നുനില്‍ക്കുന്നതാകും. ഓരോ ജേഴ്സിയും പില്‍ക്കാലത്ത് കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ളതായി മാറിയിട്ടുമുണ്ട്. ഫുട്ബോള്‍ ഇതിഹാസങ്ങളായ പെലെയുടെയും ഡീഗോ മാറഡോണയുടെയുമൊക്കെ ജേഴ്സികള്‍ക്ക് പൊന്നുംവിലയാണ്. 1986-ല്‍ അര്‍ജന്റീന ജര്‍മനിയെ കീഴടക്കി ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ വിജയനായകനായ മാറഡോണ അണിഞ്ഞ ജേഴ്സി കൈമാറിക്കിട്ടിയത് ലോതര്‍ മത്തേയൂസിനായിരുന്നു. ആദ്യപകുതിക്കുശേഷമാണ് മാറഡോണയും മത്തേയൂസും ജേഴ്സി പരസ്പരംകൈമാറിയത്. ഏറെക്കാലം ജേഴ്സി മത്തേയൂസിന്റെ കൈവശമായിരുന്നു. ഈ വര്‍ഷമാണ് സ്‌പെയിനിലെ അര്‍ജന്റീന എംബസിക്ക് ജേഴ്സി കൈമാറിയത്. ഇംഗ്ലണ്ടിനെതിരേ 'ദൈവത്തിന്റെ കൈ ഗോള്‍' നേടിയ മത്സരത്തില്‍ മാറഡോണ അണിഞ്ഞ ജേഴ്സി 72 കോടി രൂപയ്ക്കാണ് അടുത്തിടെ ലേലത്തില്‍പ്പോയത്.

1914 മുതല്‍ 1950 വരെ ബ്രസീല്‍ വെള്ളജേഴ്സിയണിഞ്ഞാണ് കളിച്ചത്. എന്നാല്‍, മാരക്കാന ദുരന്തത്തിനുശേഷമാണ് ജേഴ്സിമാറ്റത്തെക്കുറിച്ച് ബ്രസീല്‍ ഫുട്ബോളില്‍ വലിയ ചര്‍ച്ചനടന്നത്. എഴുത്തുകാരനും രേഖാചിത്രകാരനുമായ പതിനെട്ടുകാരന്‍ ആള്‍ഡയര്‍ ഗാര്‍ഷ്യ ഷീലിയാണ് വിഖ്യാതമായ ബ്രസീല്‍ ജേഴ്സി ഡിസൈന്‍ചെയ്തത്. മഞ്ഞയും പച്ചയും കലര്‍ന്ന ജേഴ്സിയും നീലഷോര്‍ട്സും വെള്ളസോക്സുമായി 1954-ലെ ലോകകപ്പില്‍ ബ്രസീല്‍ കളിക്കാനിറങ്ങി. മെക്‌സിക്കോയെ 5-0 ത്തിന് തകര്‍ത്തുള്ള തുടക്കം ഉഷാറായതോടെ ജേഴ്സി ഉറച്ചു. പിന്നീടുള്ളത് ചരിത്രം.

ഓരോ ടീമിന്റെ ജേഴ്സികള്‍ക്ക് പിന്നിലും ഇത്തരം ചരിത്രകഥകളുണ്ട്. ഖത്തര്‍ ലോകകപ്പിലും ജേഴ്സികള്‍ക്ക് പില്‍ക്കാലത്തേക്കുള്ള കഥകള്‍ പറയാനുണ്ടാകും.

Content Highlights: 2022 football world cup, 2022 qatar world cup, football news, sports news, football world cup, sport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented