2018 ലോകകപ്പിലെ അർജന്റീന-ക്രൊയേഷ്യ മത്സരത്തിൽ നിന്ന് | Photo: AP
(ഖത്തര്‍ ലോകകപ്പിനോട് അനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോം വായനക്കാര്‍ക്കായി നടത്തിയ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ അഫ്‌സലിന്റെ കുറിപ്പ്. ലോകകപ്പില്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച മത്സരത്തെ കുറിച്ച് കുറിപ്പ് എഴുതുന്നതായിരുന്നു മത്സരം)
എന്റെ ശ്വാസം നേരെ വീണ മത്സരം ആണല്ലോ ഞാന്‍ കണ്ട ഏറ്റവും നല്ല മത്സരം...! ലോക ഫുട്ബാളില്‍ തന്നെ 'വിശ്വസിക്കുന്ന അന്ധവിശ്വാസ' ങ്ങളില്‍ ഒന്നാണല്ലോ കഴിഞ്ഞ കൊല്ലത്തെ ചാമ്പ്യന്‍മാര്‍ അടുത്ത വേള്‍ഡ് കപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്ത് പോകും എന്നത്.....!
ആ ഒരു ഭയത്തോടെയാണ് 2018-ലെ ലോകകപ്പ് കാണാന്‍ ചെന്നത്. 2014-ലെ ചാമ്പ്യന്‍മാരായ ജര്‍മനി ടീമിന്റ ആരാധകന്‍ ആണ് ഞാന്‍. ഇടുക്കി ജില്ലയിലെ കാഞ്ഞാര്‍ ആണ് എന്റെ നാട്. ഞങ്ങളുടെ നാട്ടില്‍ ആള്‍ബലം കൊണ്ട് കുറവ് ആണെങ്കിലും ബ്രസീല്‍, അര്‍ജന്റീന, ജര്‍മനി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് എന്നി ടീമുകളുടെ ആരാധകര്‍ ഉണ്ട്...ഞങ്ങള്‍ വേള്‍ഡ്കപ്പ് ആകുമ്പോള്‍ അവരവരെകൊണ്ട് ആകുന്നത് പോലെ ടീം ഫ്‌ളക്‌സ് അടിക്കുകയും ടീമിന്റെ ശക്തി കാണിക്കുകയും ചെയ്യും....നന്നേ ആള്‍ബലം കുറവുള്ള ജര്‍മനി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ ടീംകളുടെ ഫ്‌ളക്‌സ് കെട്ടാനും മാറ്റും സഹായിക്കുന്നത് ബാക്കി ഉള്ള ഫാന്‍സ് കാരാണ്.. കളി തുടങ്ങുന്ന അന്ന് ആണ് സുഹൃത്തുക്കള്‍ ശത്രുക്കള്‍ ആകുന്നത്.. അത് വരെ അങ്ങോടും ഇങ്ങോടും സഹായങ്ങള്‍ ചെയ്യും.......
അങ്ങനെ ലോകകപ്പ് തുടങ്ങി... നാട്ടിലെ ഒരു ഹാള്‍ വാടകയ്ക്ക് എടുത്ത് ആണ് കളി കാണുന്നത്... എല്ലാ ഫാന്‍സും ഒരുമിച്ചിരുന്നു കളി കാണും. അതൊരു പ്രതേക സുഖം ആണ്..തോല്‍ക്കുന്ന ടീമിനെ കളിയാക്കലും ജയിച്ചവരുടെ ആഹ്ലാദവും എല്ലാം...........!
എന്റെ ടീമിന്റെ കളി 17/06/2018ല്‍ ആണ്...Mexico ആണ് എതിരാളി.. 2014 ലെ ചാമ്പ്യന്‍സ് അല്ലേ.. അപ്പോ പിന്നെ മെക്‌സിക്കോ ഒക്കെ ഒരു എതിരാളി ആണോ. പുല്ലുപോലെ തോല്‍പ്പിക്കാം.. എത്ര ഗോള്‍ ജര്‍മനി അടിക്കും എന്നു മാത്രമേ എനിക്ക് അറിയേണ്ടിയിരുന്നുള്ളു..! ചെറിയ,അല്ല ഇച്ചിരി വലിയ അഹങ്കാരം തന്നെ ആയിരുന്നു അത്....
എന്നാല്‍ അഹങ്കരിച്ചതിന് പടച്ചവന്‍ മറുപടി തന്നു.1 -0 ന് ജര്‍മ്മനി തോറ്റു.എല്ലാ ഫാന്‍സ്‌കാരും കളിയാക്കി എന്നെ ഓടിച്ചു.കൂടുതല്‍ കളിയാക്കിയത് അര്‍ജന്റീന ആരാധകര്‍ ആണ്.അത് എന്താണ് എന്ന് അറിയാമല്ലോ.അവര്‍ക്കിട്ട് കണക്കിന് കൊടുത്തിട്ട് അല്ലേ 2014-ല്‍ കപ്പ് ഞങ്ങള്‍ അടിച്ചത്.അപ്പൊ പിന്നെ അവര്‍ കളിയാക്കാതിരിക്കുമോ.....!
അവരെ കളിയാക്കാന്‍ ഒരു അവസരം കിട്ടണേ എന്ന് അതിയായി ആഗ്രഹിച്ചു ഞാന്‍.അങ്ങനെ അവരുടെ കളി വന്നെത്തി. 21/06/2018 ല്‍ ക്രോയേഷ്യ ആണ് അവരുടെ എതിരാളി. അര്‍ജന്റീന സുഖമായി ജയിക്കും എന്ന് തന്നെ ആണ് ഞാന്‍ ഓര്‍ത്തത്. എന്നാലും കളി കാണാം..എങ്ങാനും ബിരിയാണി കൊടുത്താലോ.....! അങ്ങനെ കളി തുടങ്ങി എന്നെ കളിയാക്കിയവര്‍ എല്ലാം തന്നെ മുന്നില്‍ ഇരിപ്പുണ്ട്. നോക്കാം എന്ന മട്ടില്‍ ഞാനും വരുടെ കൂടെ ഇരുന്നു.....ഹാഫ് ടൈം വരെ 2 ടീം ഉം കട്ടക്ക് കട്ടക്ക് നിന്നു.... ഇത് കണ്ടപ്പോ തന്നെ മനസ് മടുത്തു.. കളിയാക്കാന്‍ ഒരു ചാന്‍സ് കിട്ടില്ല എന്ന് തന്നെ മനസ് പറഞ്ഞു.Second ഹാഫ് തുടങ്ങി. 53-ാം മിനിറ്റില്‍ എന്റെ പ്രാര്‍ത്ഥനക്കു ഉത്തരം കിട്ടി.....! ആദ്യ ഗോള്‍ ക്രോയേഷ്യ. 80-ാം മിനിറ്റില്‍ അടുത്തത്, 90+1 മിനിറ്റില്‍ അടുത്തത്. അങ്ങനെ 3-0 ന് അര്‍ജന്റീന തോറ്റു. ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി..'എങ്ങാനും ബിരിയാണി കൊടുത്താലോ' എന്ന് കരുതി പോയ എനിക്ക് ആട് ബിരിയാണി തന്നെ കിട്ടി...! എന്നെകൊണ്ട് പറ്റുന്നത് പോലെ ഞാന്‍ അവരെ കളിയാക്കി.എന്നെ കളിയാക്കിയതിനു പകരം വീട്ടി.
അടുത്ത കളി ഞങ്ങള്‍ക്ക് സ്വീഡന്‍ ആയിട്ടാണ്.എന്ത് വിലകൊടുത്തും ജയിക്കണം.ജയത്തില്‍ കുറഞ്ഞ് ഒന്നും വേണ്ടാ.ജയിച്ചില്ലെങ്കില്‍ പിന്നെ ചാന്‍സ് ഇല്ല, ജയിച്ചാല്‍ മാത്രമേ അടുത്ത റൗണ്ടിലേക്ക് ചാന്‍സ് പോലും ഉള്ളു.അങ്ങനത്തെ സ്ഥിതി ആണ്.അതിന്റെ ഇടക്ക് കളിക്ക് മുന്‍പ് തന്നെ കഴിഞ്ഞ ദിവസം കളിയാക്കിയ അര്‍ജന്റീന ഫാന്‍സിലെ ഒരാള്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു.ഇന്ന് നിങ്ങള്‍ തോറ്റാല്‍ നിന്നെ ഇവിടെ ഇട്ട് വലിക്കും. അതേപോലെ നീ ഞങ്ങളെ കളിയാക്കി എന്ന്.അതും കൂടെ കേട്ടപ്പോള്‍ ടെന്‍ഷന്‍ കൂടി എനിക്ക്.എന്നാലും കളി കാണാന്‍ പോയി. ഫുട്‌ബോള്‍ അല്ലേ, രണ്ട് മിനിറ്റ് മതി റിസള്‍ട്ട് മാറി മറിയാന്‍.
31-ാം മിനിറ്റ് വരെ കാര്യങ്ങള്‍ ഞങ്ങളുടെ കയ്യില്‍ ആയിരുന്നു..എന്നാല്‍ എല്ലാം തകിടം മറിഞ്ഞു.സ്വീഡന്‍ ഒരു ഗോള്‍ അടിച്ചു.ബാക്കി പറയേണ്ടല്ലോ എന്റെ അവസ്ഥ.ആ പറഞ്ഞ ആള് എന്റെ അടുത്ത് വന്ന് എന്നെ നന്നായി കളിയാക്കി.അങ്ങനെ സങ്കടപ്പെട്ട് ഇരിക്കുന്ന ടൈമില്‍ 48-ാം മിനിറ്റില്‍ ഒരു ഗോള്‍ ജര്‍മനി തിരിച്ചടിച്ചു. സന്തോഷം ഉണ്ടായി എന്നാലും അമിതമായി ആഹ്ലാദിച്ചില്ല കാരണം ഞങ്ങള്‍ക്ക് സമനില പോരാ.ജയം ആണ് വേണ്ടത്.കളി അങ്ങനെ മുന്നോട്ട് പോയി.അതിന്റെ ഇടക്ക് ഇടിത്തീ പോലെ ഞങ്ങളുടെ ഒരു കളിക്കാരന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോകേണ്ടി വന്നു.അതും 82-ാം മിനിറ്റില്‍. ഇനി ചാന്‍സ് ഇല്ലാ.എല്ലാം അവസാനിക്കാന്‍ പോകുന്നു.ഇന്ന് ഇവര്‍ എന്നെ തിന്ന് വെള്ളം കുടിക്കും എന്ന് എനിക്ക് ഉറപ്പ് ആയി. പയ്യെ ഞാന്‍ ഇരിപ്പിടത്തില്‍ നിന്ന് എണീറ്റു പുറത്തുപോകാന്‍ശ്രമിച്ചു. ഇത് കണ്ടതും ബാക്കി ടീം ന്റെ ഫാന്‍സ് എന്നെ അവിടെ പിടിച്ചിരുത്തി.. ഇറങ്ങി ഓടിയാലോ എന്ന് വരെ ഞാന്‍ ചിന്തിച്ചു........ കളി അധിക സമയത്തേക്ക് നീങ്ങി... 95 മിനിറ്റില്‍ ഒരു പിടിവള്ളി എന്ന പോലെ ഒരു ഫ്രീകിക്ക് ജര്‍മനി ക്ക് കിട്ടി.എന്തായാലും കളി തീരുമാനം ആയി.ഈ ഫ്രീകിക്ക് കൂടെ കണ്ടിട്ട് ഇറങ്ങി പോയേക്കാം എന്ന് ഞാന്‍ കരുതി.റിയുസും ടോണി ക്രൂസും ആണ് ഫ്രീകിക്ക് എടുക്കാന്‍ സ്‌പോട്ടില്‍ ഉള്ളത്.'പടച്ചോനെ ഇങ്ങള് കാത്തോളീന്‍ 'എന്നും പറഞ്ഞു ഒറ്റ അടി.... ഗോള്‍....!2-1ന് ജര്‍മനി ജയിച്ചു.......
എന്റെ ശ്വാസം നേരെ വീണു............!അടുത്ത കളി ജര്‍മനി ദക്ഷിണ കൊറിയയോട് 2-0ന് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്ത് പോയി.'ഫുട്‌ബോള്‍ ലോകത്തെ അന്ധവിശ്വാസം കൂടുതല്‍ കരുത്താര്‍ജിച്ചു.
Content Highlights: qatar world cup 2022 readers contest write up about 2014 world cup argentina and germanys loss
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..