ഖത്തറിലേത് എന്റെ അവസാന ലോകകപ്പാകും - ലയണല്‍ മെസ്സി


Photo: AFP

പാരിസ്:ഖത്തറിലേത് തന്റെ അവസാനത്തെ ലോകകപ്പായിരിക്കുമെന്ന് അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി. അര്‍ജന്റീനയിലെ കായിക ലേഖകന്‍ സെബാസ്റ്റ്യന്‍ വിഗ്നോളോയുമായി നടത്തിയ സംഭാഷണത്തിനിടെയാണ് മെസ്സി ഇക്കാര്യം പറഞ്ഞത്. ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്നും ആ തീരുമാനം താന്‍ എടുത്തുകഴിഞ്ഞുവെന്നും മെസ്സി വ്യക്തമാക്കി.

''ലോകകപ്പ് വരെയുള്ള ദിനങ്ങള്‍ ഞാന്‍ എണ്ണിക്കൊണ്ടിരിക്കുകയാണ്. സത്യം, ചെറിയ ഉത്കണ്ഠയുണ്ട്. ഇതെന്റെ അവസാനത്തേതാണ്. എങ്ങനെ പോകും എന്ത് സംഭവിക്കും എന്നൊന്നും അറിയില്ല. ഒരു വശത്ത് എത്രയും വേഗം ലോകകപ്പ് ആകണേ എന്നാണ്. അത് നന്നായി പോകണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ (അര്‍ജന്റീന ടീം) മികച്ച നിലയിലാണ്. ശക്തമായ സംഘമാണ്. എന്നാല്‍ ലോകകപ്പില്‍ എന്തും സംഭവിക്കാം. എല്ലാ മത്സരങ്ങളും ബുദ്ധിമുട്ടുള്ളതാണ്, അതാണ് ഒരു ലോകകപ്പിനെ ഏറെ സവിശേഷമാക്കുന്നത്. കാരണം, ഫേവറിറ്റുകളായിരിക്കില്ല എല്ലായ്‌പ്പോഴും വിജയിക്കുന്നത്.'' - മെസ്സി വ്യക്തമാക്കി.

2019 മുതല്‍ പരാജയമറിയാതെ തുടര്‍ച്ചയായി 35 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് അര്‍ജന്റീന. കഴിഞ്ഞ വര്‍ഷം ബ്രസീലിനെ തോല്‍പ്പിച്ച് കോപ്പ അമേരിക്ക കിരീടവും മെസ്സിയും സംഘവും സ്വന്തമാക്കിയിരുന്നു.

Content Highlights: Qatar World Cup will be my last says Lionel Messi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented