ഖത്തര്‍ ലോകകപ്പിനുള്ള പോര്‍ച്ചുഗല്‍ ടീമിനെ പ്രഖ്യാപിച്ചു; പെപെ ഇടം നേടി


ലിവര്‍പൂള്‍ താരം ഡിയാഗോ ജോട്ടയ്ക്കും റെനാറ്റോ സാഞ്ചസിനും സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചില്ല

പോർച്ചുഗൽ ഫുട്‌ബോൾ ടീം | photo: getty images

ദോഹ: 2022 ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിനുള്ള പോര്‍ച്ചുഗല്‍ ടീമിനെ പ്രഖ്യാപിച്ചു. പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് പ്രഖ്യാപിച്ച 26 അംഗ ടീമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബ്രൂണോ ഫെര്‍ണാണ്ടസ്, പെപെ എന്നിവര്‍ ടീമിലിടം നേടി. റൊണാള്‍ഡോയുടെ അഞ്ചാം ലോകകപ്പാണിത്. വടക്കന്‍ മാസിഡോണിയയെ പ്ലേ ഓഫ് ഫൈനലില്‍ തകര്‍ത്താണ് പോര്‍ച്ചുഗല്‍ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരെ കൂടാതെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് ഡിയാഗോ ഡാലറ്റും 26 അംഗ ടീമിലുണ്ട്. റെനാറ്റോ സാഞ്ചസിനും ലിവര്‍പൂള്‍ താരം ഡിയാഗോ ജോട്ടയ്ക്കും സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചില്ല. ഡിയാഗോ കോസ്റ്റ, റൂയി പട്രീഷ്യോ, ഹോസെ എന്നിവരാണ് ടീമിലെ ഗോള്‍കീപ്പര്‍മാര്‍.

ഘാന, യുറുഗ്വായ്, ദക്ഷിണ കൊറിയ എന്നീ ടീമുകളടങ്ങുന്ന ഗ്രൂപ്പ് എച്ചിലാണ് പോര്‍ച്ചുഗല്‍. നവംബര്‍ 24ന് ഘാനയുമായാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം. പെപെ, റൊണാള്‍ഡോ മുതലായ സീനിയര്‍ താരങ്ങളുടെ അവസാന ലോകകപ്പായിരിക്കും ഖത്തറിലേത്.

പോര്‍ച്ചുഗല്‍ ടീം

ഗോള്‍കീപ്പര്‍മാര്‍: ഡിയാഗോ കോസ്റ്റ, റൂയി പട്രീഷ്യോ, ഹോസെ

പ്രതിരോധനിര: ജാവോ കാന്‍സലോ, ഡിയോഗോ ഡാലറ്റ്, പെപ്പെ, നൂനോ മെന്‍ഡസ്, റാഫേല്‍ ഗുറേറോ, റൂബന്‍ ഡിയാസ്, ഡാനിലോ പെരേര, അന്റോണിയോ സില്‍വ

മധ്യനിര: ബെര്‍ണാഡോ സില്‍വ, ജാവോ മരിയോ, വില്ല്യം, റൂബന്‍ നെവെസ്, ബ്രൂണോ ഫെര്‍ണാണ്ടസ്, വിറ്റീഞ്ഞ, ഒറ്റാവിയോ, മതേയുസ് ന്യൂനെസ്, പലീഞ്ഞ

മുന്നേറ്റനിര: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റിക്കാര്‍ഡോ ഹോര്‍ട്ട, ഗോണ്‍സാലോ റാമോസ്, ജാവോ ഫെലിക്‌സ്, റാഫേല്‍ ലിയോ, ആന്ദ്രേ സില്‍വ

Content Highlights: Portugal squad for 2022 qatar World Cup announced


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented