Photo: twitter.com/FIFAWorldCup
ലിസ്ബണ്‍: 2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ പ്ലേ ഓഫില്‍ കരുത്തരായ പോര്‍ച്ചുഗലിനും വെയ്ല്‍സിനും വിജയം. പോര്‍ച്ചുഗല്‍ തുര്‍ക്കിയെ തകര്‍ത്തപ്പോള്‍ വെയ്ല്‍സ് ഓസ്ട്രിയയെ കീഴടക്കി.
പാത്ത് സി യില്‍ നടന്ന മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് തുര്‍ക്കിയെ കീഴടക്കിയത്. പോര്‍ച്ചുഗലിനായി ഒട്ടാവിയോ ഡാ സില്‍വ, ഡിയോഗോ ജോട്ട, മാത്യൂസ് ന്യൂനസ് എന്നിവര്‍ ലക്ഷ്യം കണ്ടു. തുര്‍ക്കിയ്ക്ക് വേണ്ടി ബുറാക്ക് യില്‍മാസ് ആശ്വാസ ഗോള്‍ നേടി. ഈ വിജയത്തോടെ പോര്‍ച്ചുഗല്‍ ലോകകപ്പ് യോഗ്യതയുടെ അടുത്തെത്തി. അടുത്ത മത്സരത്തില്‍ നോര്‍ത്ത് മാസിഡോണിയയെ കീഴടക്കിയാല്‍ പോര്‍ച്ചുഗലിന് ലോകകപ്പിലേക്ക് യോഗ്യത നേടാം.
പാത്ത് എ യില്‍ വെയ്ല്‍സ് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഓസ്ട്രിയയെ കീഴടക്കിയത്. സൂപ്പര്‍ താരം ഗരെത് ബെയ്‌ലിന്റെ തകര്‍പ്പന്‍ ഫോമിലാണ് വെയ്ല്‍സ് വിജയം നേടിയത്. മത്സരത്തില്‍ ബെയ്ല്‍ ഇരട്ട ഗോള്‍ നേടി. ബെയ്‌ലിന്റെ ആദ്യ ഗോള്‍ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെയാണ് പിറന്നത്. ഈ ഗോള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു. ഓസ്ട്രിയയ്ക്ക് വേണ്ടി മാഴ്‌സെല്‍ സബിറ്റ്‌സര്‍ ആശ്വാസ ഗോള്‍ നേടി.
ഈ വിജയത്തോടെ വെയ്ല്‍സും ലോകകപ്പ് യോഗ്യതയുടെ അരികിലെത്തി. അടുത്ത മത്സരത്തില്‍ സ്‌കോട്‌ലന്‍ഡ്-യുക്രൈന്‍ മത്സര വിജയിയെയാണ് വെയ്ല്‍സ് നേരിടുക. ഈ മത്സരത്തില്‍ വിജയം നേടിയാല്‍ വെയ്ല്‍സും ലോകകപ്പില്‍ മാറ്റുരയ്ക്കും.
Content Highlights: Portugal and Wales each play-off finals of fifa world cup 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..