യൂസഫലി
ഫുട്ബോള്‍ ലോകകപ്പിലെ മത്സരങ്ങള്‍ കാണാറുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രസകരമായ മറുപടി നല്കി വ്യവസായി എംഎ യൂസഫലി. ഗോള്‍ അടിച്ച ഭാഗം മാത്രമേ കാണാറുള്ളുവെന്നും മുഴുവന്‍ കളിയും കാണാതെ ഗോള്‍ മാത്രം കണ്ടാല്‍ മതിയല്ലോയെന്നും യൂസഫലി പറഞ്ഞു. കളിയില്‍ ഗോള്‍ പിറന്ന ഭാഗംമാത്രം എടുത്ത് തരാനാണ് ഒപ്പമുള്ളവരോട് ആവശ്യപ്പെടാറുള്ളതെന്നും ഖത്തറിലെ ഫൈനല്‍ മത്സരം നേരിട്ടുകാണാന്‍ പോകുമെന്നും അദ്ദേഹം മറുപടി പറഞ്ഞു.
ഇഷ്ട ടീം ഏതാണെന്ന ചോദ്യത്തിനും ചിരിയോടുകൂടിയ മറുപടിയാണ് യൂസഫലി നല്‍കിയത്. ഒരു വ്യവസായിക്ക് പക്ഷം ചേരാന്‍ പറ്റില്ലെന്നും എല്ലാവരും തന്റെ ടീമാണെന്നും പറഞ്ഞ യൂസഫലി മനസ്സിനുള്ളിലെ പിന്തുണ ആര്‍ക്കാണെന്ന് തുറന്നുപറയാന്‍ പാടില്ലെന്നും വ്യക്തമാക്കി. തന്റെ ചെറുമക്കള്‍ ഏതാണ് ഇഷ്ട ടീമെന്ന് ചോദിക്കുമ്പോള്‍ പോലും അവരുടെ ടീം ഏതാണോ അതാണ് തന്റെയും ടീമെന്നാണ് മറുപടി പറയാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: yusuff ali's Reply to football worldCup questions
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..