സൗദി ഗോള്‍കീപ്പറുടെ കാല്‍മുട്ട് മുഖത്തിടിച്ചു, താടിയെല്ലിന് ഒടിവ്; അല്‍ ഷഹ്‌രാനിക്ക് ഗുരുതരപരിക്ക് 


ഗോൾകീപ്പർ മുഹമ്മദ് അൽ ഒവെയ്സുമായി ഷഹ്രാണി കൂട്ടിയിടിക്കുന്നു | Photo: AFP

ലുസെയ്ല്‍: അര്‍ജന്റീനക്കെതിരായ മത്സരത്തില്‍ സൗദി അറേബ്യന്‍ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ച് സഹതാരം യാസര്‍ അല്‍ ഷഹ്‌രാനിക്ക് ഗുരുതരപരിക്ക്. ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവെയ്സിന്റെ കാല്‍മുട്ട് ഷഹ്‌രാനിയുടെ മുഖത്തിടിക്കുകയായിരുന്നു. സ്ട്രെച്ചറില്‍ താരത്തെ പുറത്തേക്ക് കൊണ്ടുപോയി.

എക്‌സ്‌റേ പരിശോധനയില്‍ താരത്തിന്റെ താടിയെല്ലിനും മുഖത്തെ എല്ലിനും ഒടിവുണ്ടെന്ന് തെളിഞ്ഞു. ആന്തരിക രക്തസ്രാവമുണ്ടെന്നും കണ്ടെത്തി. യാസര്‍ അല്‍ ഷഹ്‌രാനിക്ക് അടിയന്തര ശസ്ത്രക്രിയ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ഷഹ്‌രാനിയെ സ്വാകാര്യവിമാനത്തില്‍ അടിയന്തിര ചികിത്സക്കായി മാറ്റാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നിര്‍ദേശം നല്‍കി.നേരത്തെ, ഗ്രൂപ്പ് ബില്‍ ഇംഗ്ലണ്ട്-ഇറാന്‍ മത്സരത്തില്‍ ഇറാന്‍ ഗോള്‍കീപ്പര്‍ അലിറെസ ബെയ്റാന്‍വാന്‍ഡക്കും പരിക്കേറ്റിരുന്നു. അലിറെസ ബെയ്റാന്‍വാന്‍ഡും പ്രതിരോധ താരം മജിദ് ഹൊസ്സെയിനിയുമാണ് കൂട്ടിയിടിച്ചത്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ ആക്രമണം തടയുന്നതിനിടേയായിരുന്നു കൂട്ടിയിടി.

തലയ്ക്ക് പരിക്കേറ്റ താരങ്ങളെ ഉടന്‍ തന്നെ മെഡിക്കല്‍ സംഘം പരിശോധിച്ചെങ്കിലും കുറച്ച് സമയത്തിന് ശേഷം മത്സരം പുനരാരംഭിച്ചു. എന്നാല്‍ സെക്കന്റുകള്‍ക്കകം ഗോള്‍കീപ്പര്‍ ബെയ്റാന്‍വാന്‍ഡ കളിക്കാനാവാതെ മൈതാനത്ത് കിടന്നു. അതോടെ താരത്തെ പിന്‍വലിച്ചു. പകരം ഗോള്‍കീപ്പറായി ഹൊസെയ്ന്‍ ഹോസ്സെയ്നിയെ കളത്തിലിറക്കിയാണ് ഇറാന്‍ മത്സരം തുടര്‍ന്നത്.

ഖത്തര്‍ ലോകകപ്പ് വാര്‍ത്തകള്‍, ഫീച്ചറുകള്‍, ചിത്രങ്ങള്‍, വിശകലനങ്ങള്‍ എന്നിവയ്ക്കായി
Join whatsapp Group
https://mbi.page.link/1pKR

Content Highlights: Yasser Al Shahrani suffers broken jaw and internal bleeding after horrific collision with goalkeeper


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented