ബഫറിങ് സഹിക്കവയ്യാതെ ആരാധകർ; പ്രശ്നം തീർക്കാൻ കഠിനാധ്വാനം ചെയ്യുന്നുവെന്ന് ജിയോയുടെ സെൽഫ് ട്രോൾ


ഇതിനിടയിൽ കൂടി ജിയോ സിനിമ ആപ്ലിക്കേഷനെ സ്വന്തമാക്കാൻ സാധിക്കുമോ എന്ന് ഇലോൺ മസ്കിനോട് ചിലർ ചോദിക്കുന്നുണ്ട്. ജിയോ സിനിമ ആപ്ലിക്കേഷൻ ഏറ്റെടുത്ത് ഞങ്ങളുടെ ഉദ്ഘാടന പരിപാടികൾ നശിപ്പിച്ച എല്ലാവരേയും പിരിച്ചു വിടണമെന്നാണ് ഒരു ഫുട്ബോൾ ആരാധകന്റെ ട്വീറ്റ്. 

Photo: https://twitter.com/MadhuLambu, https://twitter.com/JioCinema

ത്തറിലെ പന്താവേശം ലോകത്തിന്റെ കൈവള്ളകളിലെത്തിക്കാൻ വേണ്ടി റിലയൻസ് ജിയോ, ജിയോ സിനിമ ആപ്ലിക്കേഷനിൽ കൂടി സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നുവെന്ന വാർത്ത വന്നോപ്പോൾ മുതൽ തന്നെ ആവേശത്തിലായിരുന്നു ജിയോ ഉപഭോക്താക്കൾ. ജിയോ സിം ഉള്ളവർക്ക് സൗജന്യമായി ഖത്തർ ലോകകപ്പ് കാണാം എന്നതായിരുന്നും ജിയോയുടെ പ്രഖ്യാപനം. എന്നാൽ തുടക്കത്തിൽ തന്നെ കല്ലുകടിയായിരിക്കുകയാണ് ജിയോ സിനിമയുടെ ഖത്തർ ലോകകപ്പ് ഫുട്ബോൾ സ്ട്രീമിങ്.

ബഫറിങ് കാരണം മത്സരം പൂർണമായും ആസ്വദിക്കാൻ സാധിച്ചില്ലെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന ആക്ഷേപം. മൊബൈൽ ഫോണിന്റെയോ അല്ലെങ്കിൽ നെറ്റ്വർക്കിന്റേയോ പ്രശ്നം ആകാം എന്നാണ് പലരും ആദ്യം കരുതിയിരുന്നത്. ഫ്ലൈറ്റ് മോഡും സ്വിച്ച് ഓഫ് ബട്ടണും നിരന്തരം ഉപയോഗിച്ചിട്ടും പ്രശ്നം തീർന്നില്ല. പിന്നീട് സമൂഹ മാധ്യമങ്ങളിൽ ചർച്ച ആയതോടെയാണ് പ്രശ്നം തങ്ങളുടേതല്ല അത് ജിയോയുടേതാണ് എന്ന് മനസ്സിലായത്.ഇലോൺ മസ്ക് സ്വന്തമാക്കിയ മൈക്രോ ബ്ലോഗിംങ് സൈറ്റായ ട്വിറ്ററിന്റെ നടത്തിപ്പിനോട് ഉപമിച്ചു കൊണ്ടായിരുന്നു ജിയോ സിനിമയ്ക്കെതിരേയുള്ള എൻ.എസ്. മാധവന്റെ ട്വീറ്റ്.

ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോൺ മസ്കിന് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റർ നടത്തിക്കൊണ്ടു പോകാൻ സാധിക്കാത്തത് പോലെ മുകേഷ് അംബാനിക്ക് ജിയോ സിനിമയിൽ കൂടി നല്ലരീതിയിൽ ലോകകപ്പ് സ്ട്രീം ചെയ്യാൻ സാധിക്കുന്നില്ല എന്നായിരുന്നു ട്വീറ്റ്.

ജിയോ സിനിമ കാരണം ലോകകപ്പിലെ ആദ്യ മത്സരം കാണാൻ സാധിച്ചില്ലെന്നും ഇത് തന്നെ വല്ലാതെ വിഷമത്തിലാക്കിയെന്നും ഒരു ആരാധകൻ ട്വീറ്റ് ചെയ്തു. മത്സരത്തിന്റെ ഹൈലൈറ്റ് ആണ് കാണാൻ സാധിച്ചത്. എന്നാൽ അതും വല്ലാത്ത ബഫറിങ് ആയിരുന്നു. നിങ്ങൾക്ക് ഇത് പരിഹരിക്കാൻ സാധിക്കുന്നില്ലെങ്കിൽ മറ്റു ചാനലുകൾക്ക് നൽകൂ. ഫുട്ബോൾ മാത്രമാണ് എന്നെ സന്തോഷവാനാക്കുന്നത്. നിങ്ങളത് മനസ്സിലാക്കുമെന്ന് കരുതുന്നുവെന്ന് ട്വിറ്ററിൽ ആരാധകൻ കുറിച്ചു.

ഇതിനിടയിൽ കൂടി ജിയോ സിനിമ ആപ്ലിക്കേഷനെ സ്വന്തമാക്കാൻ സാധിക്കുമോ എന്ന് ഇലോൺ മസ്കിനോട് ചിലർ ചോദിക്കുന്നുണ്ട്. ജിയോ സിനിമ ആപ്ലിക്കേഷൻ ഏറ്റെടുത്ത് ഞങ്ങളുടെ ഉദ്ഘാടന പരിപാടികൾ നശിപ്പിച്ച എല്ലാവരേയും പിരിച്ചു വിടണമെന്നാണ് ഒരു ഫുട്ബോൾ ആരാധകന്റെ ട്വീറ്റ്.

പെനാൽറ്റി അടിക്കാൻ പോകുന്ന എന്നെര്‍ വലന്‍സിയ ഫുട്ബാളിനരികിലെത്തുന്നത് മുതൽ ബഫറിങ് ആരംഭിച്ച് ഗോൾ കഴിഞ്ഞ് ആഘോഷിക്കുന്ന താരത്തിൽ നിന്നാണ് ബഫറിങ് അവസാനിക്കുന്നത്. ഇങ്ങനെയാണ് തങ്ങൾ ഖത്തർ ലോകകപ്പിലെ ആദ്യ ഗോൾ കണ്ടതെന്ന് മറ്റൊരു ആരാധകൻ പരാധിപ്പെട്ടു.

നിരവധി പേരാണ് ജിയോ സിനിമ ആപ്ലിക്കേഷനെതിരെ സമൂഹ മാധ്യമങ്ങളിൽ കൂടി രംഗത്തെത്തിയത്.

ആരാധകർക്ക് നേരിട്ട പ്രതിസന്ധിയിൽ മാപ്പ് പറഞ്ഞ് കമ്പനി തന്നെ രംഗത്തെത്തിയിട്ടുണ്ട്. മെച്ചപ്പെട്ട അനുഅഭവത്തിനായി ഉപഭോക്താക്കളോട് തങ്ങളുടെ ആപ്ലിക്കേഷൻ അപ്ഗ്രേഡ് ചെയ്യാനും കമ്പനി അറിയിച്ചു.

'നിങ്ങൾക്ക് മികച്ച ദൃശ്യാനുഭവം നൽകുന്നതിന് വേണ്ടി ഞങ്ങൾ നിരന്തരം പ്രവൃത്തിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ആപ്ലിക്കേഷൻ പുതിയ വേർഷനിലേക്ക് അപ്ഗ്രേഡ് ചെയ്യൂ. നിങ്ങൾക്ക് നേരിട്ട അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നു' ജിയോ ട്വീറ്റ് ചെയ്തു.

ഖത്തര്‍ ലോകകപ്പ് വാര്‍ത്തകള്‍, ഫീച്ചറുകള്‍, ചിത്രങ്ങള്‍, വിശകലനങ്ങള്‍ എന്നിവയ്ക്കായി
Join Whatsapp Group
https://mbi.page.link/1pKR

Content Highlights: World Cup 2022: India app Jio Cinema sorry over buffering World Cup livestream

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented