പരിക്ക് ഗുരുതരമല്ല, അമേരിക്കയ്‌ക്കെതിരേ കെയ്ന്‍ കളിക്കുമെന്ന് സൗത്ത് ഗേറ്റ്


photo: Getty Images

ദോഹ: ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ വെള്ളിയാഴ്ച അമേരിക്കയ്‌ക്കെതിരായ മത്സരത്തില്‍ കളിക്കുമെന്ന് പരിശീലകന്‍ ഗാരെത് സൗത്ത് ഗേറ്റ് വ്യക്തമാക്കി. ഇറാനെതിരായ ഇംഗ്ലണ്ടിന്റെ ആദ്യ ലോകകപ്പ് മത്സരത്തില്‍ കെയ്‌നിന് പരിക്കേറ്റിരുന്നു. കണങ്കാലിന് പരിക്കേറ്റ താരത്തെ പരിശീലകന്‍ പിന്‍വലിക്കുകയായിരുന്നു. പരിക്കേറ്റതിനാല്‍ കെയ്ന്‍ അടുത്ത മത്സരത്തില്‍ കളിച്ചേക്കില്ലെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഹാരി കെയ്ന്‍ അമേരിക്കയ്‌ക്കെതിരേ ഇംഗ്ലണ്ട് നിരയിലുണ്ടാകുമെന്ന് പരിശീലകന്‍ സൗത്ത്‌ഗേറ്റ് പറഞ്ഞു.

'ഹാരി കെയ്‌നിന് നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ടീം ഗ്രൂപ്പില്‍ നിന്ന് മാറിയാണ് പരിശീലനം നടത്തുന്നത്. പരിക്കുണ്ടോയെന്ന് കണ്ടെത്താന്‍ ബുധനാഴ്ച സ്‌കാനിംഗും നടത്തി'-സൗത്ത് ഗേറ്റ് പ്രതികരിച്ചു.



ഇംഗ്ലണ്ടിനായി 51-ഗോളുകള്‍ നേടിയിട്ടുള്ള കെയ്‌നിന് മൂന്ന് ഗോളുകള്‍ കൂടി നേടിയാല്‍ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ വെയ്ന്‍ റൂണിയുടെ റെക്കോര്‍ഡ് മറികടക്കാനാകും. ഇംഗ്ലണ്ടിനായി 120 മത്സരങ്ങളില്‍ നിന്ന് 53 ഗോളുകളാണ് റൂണി നേടിയത്.


Content Highlights: World Cup 2022: England captain Harry Kane fit to play against US - Gareth Southgate


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented