ഖത്തറില്‍ ഇഞ്ചുറി ടൈം ഓവര്‍ ടൈം ആകുന്നതെന്തുകൊണ്ട്?


പ്രതീകാത്മക ചിത്രം

ദോഹ: ലോകകപ്പിലെ 16 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ പലരുടെയും ചോദ്യമിതാണ് 'ഇഞ്ചുറി സമയത്തിനെന്താണിത്ര ദൈര്‍ഘ്യം'. ഖത്തര്‍ ലോകകപ്പില്‍ ഇഞ്ചുറി സമയത്തിന് സാധാരണ കളികളെക്കാള്‍ ഏറെ ദൈര്‍ഘ്യമുണ്ട്. ഇംഗ്ലണ്ട്-ഇറാന്‍ മത്സരത്തില്‍ രണ്ട് പകുതികളിലുമായി 24 മിനിറ്റാണ് റഫറി ഇഞ്ചുറിസമയം അനുവദിച്ചത്. ഫൈനല്‍ വിസിലൂതിയപ്പോള്‍ ഇഞ്ചുറിസമയം ആകെ 27 മിനിറ്റിലെത്തിയിരുന്നു.

ഇറാന്‍ ഗോള്‍കീപ്പര്‍ അലിറേസ ബെയ്റാന്വാന്‍ഡിന്റെ മുഖത്തേറ്റ പരിക്കാണ് ഇഞ്ചുറിസമയം കൂടാന്‍ പ്രധാനകാരണം. പരിക്കുകള്‍ക്കൊപ്പം 'വാര്‍' (വീഡിയോ അസിസ്റ്റന്റ് റഫറി) നിയമം ഈ ലോകകപ്പില്‍ ഫിഫ പ്രാബല്യത്തിലാക്കിയതും സമയനഷ്ടമുണ്ടാക്കുന്നു.



സൗദി-അര്‍ജന്റീന മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 14, സെനഗല്‍-നെതര്‍ലന്‍ഡ്സ്, അമേരിക്ക-വെയ്ല്‍സ് എന്നീ മത്സരങ്ങളില്‍ 11 വീതം മിനിറ്റുകളും ഇഞ്ചുറിസമയം അനുവദിച്ചിരുന്നു. ജര്‍മനി-ജപ്പാന്‍ മത്സരത്തില്‍ ആകെ 15-ഉം സ്‌പെയിന്‍ കോസ്റ്ററീക്ക മത്സരത്തില്‍ 14-ഉം മിനിറ്റാണ് അനുവദിച്ചത്.

ഇഞ്ചുറിസമയം കൂടുന്നത് താരങ്ങളില്‍ ശാരീരികപ്രശ്‌നങ്ങളും പരിക്കുകളും ഉണ്ടാക്കാനിടയുണ്ടെന്ന് ബെല്‍ജിയം മുന്‍ പരിശീലകന്‍ മാര്‍ക്ക് വില്‍മോട്സ് പറഞ്ഞു.ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പുതന്നെ ഫിഫയുടെ റഫറി കമ്മിറ്റി ചെയര്‍മാന്‍ പിയര്‍ലൂജി കോളിന ഇഞ്ചുറിസമയം അധികരിപ്പിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഗ്രൗണ്ടില്‍ സമയം നഷ്ടപ്പെടുത്തുന്നത് കളിക്കാരും പരിശീലകരും ഏറെ ശ്രദ്ധിക്കണമെന്ന് കോളിന ആവശ്യപ്പെട്ടു. ആഘോഷങ്ങള്‍ക്കും മറ്റും സമയം കളയുന്നതുകാരണം 2018 റഷ്യന്‍ ലോകകപ്പില്‍തന്നെ കൂടുതല്‍സമയം നല്‍കിയിരുന്നെന്നും കോളിന പറഞ്ഞിരുന്നു.

സമയനഷ്ടം ഇങ്ങനെ

പരിക്കുകള്‍, സബ്സ്റ്റിറ്റിയൂഷനുകള്‍, ചുവപ്പ് അല്ലെങ്കില്‍ മഞ്ഞക്കാര്‍ഡ് നല്‍കല്‍, വീഡിയോ അസിസ്റ്റന്റ് റഫറി (വാര്‍), ലീഡില്‍ നില്‍ക്കുമ്പോള്‍ ടീമുകള്‍ പന്ത് കൈവശംവെച്ച് നഷ്ടപ്പെടുത്തുന്ന സമയം എന്നിവയാണ് ഇഞ്ചുറിസമയം കൂടാന്‍ കാരണം.

Content Highlights: injury time, fifa, qatar world cup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022

Most Commented