ഫാല്‍ക്കണിന്റെ ബോസ്; അര്‍ജന്റീനക്ക് എതിരേ സൗദിയെ വിജയത്തിലേക്ക് നയിച്ച ഫ്രഞ്ചുകാരന്‍


ഹെർവെ റെനാർഡ് മത്സരത്തിനിടെ | Photo: JUAN MABROMATA / AFP

ലുസെയ്ല്‍: ഓര്‍മയുണ്ടോ കഴിഞ്ഞ റഷ്യന്‍ ലോകകപ്പില്‍ മൊറോക്കോ നടത്തിയ വീരപോരാട്ടങ്ങള്‍. അന്നു സ്‌പെയിനിനെ 2-2നു സമനിലയില്‍ തളച്ച മൊറോക്കോ പോര്‍ച്ചുഗലിനോട് ഒരൊറ്റ ഗോളിനാണ് തോറ്റത്. സ്‌പെയിനിനെതിരെ കളിയുടെ ഇഞ്ചുറി സമയം വരെ 2-1നു മുന്നിലായിരുന്ന മൊറോക്കോ ഇഞ്ചുറിസമയത്തെ ഗോളിലാണ് സമനില വഴങ്ങിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെതിരേ അര്‍ഹിച്ച രണ്ടു പെനാല്‍ട്ടിവാദങ്ങള്‍ റഫറി തള്ളിയില്ലായിരുന്നെങ്കില്‍ ആ മത്സരത്തിന്റെ ഫലവും മറ്റൊന്നായേനേ.

റഷ്യന്‍ ലോകകപ്പില്‍ മൊറോക്കോ അദ്ഭുതമാകുമ്പോള്‍ അവരുടെ കൂടാരത്തില്‍ തന്ത്രങ്ങളോതിക്കൊടുത്ത ഗുരുവായി ഒരാളുണ്ടായിരുന്നു. അതേ മനുഷ്യന്‍തന്നെയാണ് ലുസെയ്ലിലെ കളിമുറ്റത്ത് അര്‍ജന്റീനയെ അരിഞ്ഞിട്ട സൗദി അറേബ്യയുടെ ബോസായി അവതരിച്ചത്. അയാളുടെ പേര് ഹെര്‍വെ റെനാര്‍ഡ്.ഫ്രഞ്ചുകാരനായ ഹെര്‍വെ ജീന്‍ മാരി റോജര്‍ റെനാര്‍ഡ് ഫ്രഞ്ച് ക്ലബ്ബ് എ.എസ്. കാനേസിലൂടെയാണ് ഫുട്ബോളിലേക്കെത്തുന്നത്. വല്ലാറൂസിനും ഡ്രാഗുയ്ഗ്‌നനും കളിച്ച ഹെര്‍വെ ഡ്രാഗുയ്ഗ്‌നനെ പരിശീലിപ്പിച്ചാണ് കോച്ചിന്റെ വേഷത്തിലേക്കു കൂടുമാറുന്നത്. സാംബിയ, അംഗോള, ഐവറി കോസ്റ്റ്, മൊറോക്കോ എന്നീ ടീമുകളെയാണ് ഇതിനുമുമ്പ് ഹെര്‍വേ പരിശീലിപ്പിച്ചത്. സാംബിയക്കു 2012-ലും ഐവറികോസ്റ്റിനു 2015-ലും ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് നേടിക്കൊടുത്ത ഹെര്‍വേ രണ്ടു രാജ്യങ്ങളുടെ പരിശീലകനായി ആഫ്രിക്കന്‍ കീരീടം ചൂടിയ ആദ്യ കോച്ചുമായി.

ഗ്രീന്‍ ഫാല്‍ക്കണ്‍സ് എന്നറിയപ്പെടുന്ന സൗദി അറേബ്യക്കു ഹെര്‍വെ വന്നതോടുകൂടിയുള്ള ഉണര്‍വ് ചെറുതൊന്നുമല്ല. സ്‌പോര്‍ട്സ് മന്ത്രിയായ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരനടക്കമുള്ളവരെ സാക്ഷിയാക്കിയാണ് ഹെര്‍വെയുടെ സൈന്യം അര്‍ജന്റീനയെ അരിഞ്ഞിട്ടത്.

ഖത്തര്‍ ലോകകപ്പ് വാര്‍ത്തകള്‍, ഫീച്ചറുകള്‍, ചിത്രങ്ങള്‍, വിശകലനങ്ങള്‍ എന്നിവയ്ക്കായി
Join whatsapp Group
https://mbi.page.link/1pKR

Content Highlights: Who is Herve Renard, The AFCON winning coach who led Saudi Arabia to victory over Argentina


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented