'അര്‍ജന്റീനയുടെ കളിയുള്ളതിനാല്‍ എന്റെ മകന് ലീവ് അനുവദിച്ചുകൊടുക്കണം'; വൈറലായി ഒരു ലീവ് ലെറ്റര്‍


പാർത്ഥിവും വൈറലായ ലീവ് ലെറ്ററും | Photo: Special Arrangement

ഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഒരു ലീവ് ലെറ്റര്‍ വൈറലായിരുന്നു. അര്‍ജന്റീന ടീമിന്റെ കടുത്ത ആരാധകനായ മകന് വേണ്ടി അച്ഛന്‍ എഴുതിയതായിരുന്നു ആ ലീവ് ലെറ്റര്‍. ഖത്തര്‍ ലോകകപ്പില്‍ ചൊവ്വാഴ്ച്ച വൈകുന്നേരം 3.30ന് നടക്കുന്ന അര്‍ജന്റീനയും സൗദി അറേബ്യയും തമ്മിലുള്ള മത്സരം കാണാന്‍ മകന് ലീവ് അനുവദിച്ചു നല്‍കണമെന്നായിരുന്നു ലീവ് ലെറ്ററില്‍ എഴുതിയിരുന്നത്. നിമിഷനേരത്തിനുള്ളില്‍ ഇത് വൈറലായി.

കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ സുനില്‍ കുമാറും അഞ്ചാം ക്ലാസുകാരനായ പാര്‍ത്ഥിവുമാണ് ഈ കഥയിലെ അച്ഛനും മകനും. ' കളിയുണ്ടെന്നും സ്‌കൂളില്‍ പോകില്ലെന്നും അവന്‍ ഒരാഴ്ച്ച മുമ്പ് എന്നോട് പറയുന്നുണ്ട്. ഞാന്‍ ടീച്ചറോട് പറയാന്‍ പറഞ്ഞു. അച്ഛന്റെ സമ്മതപത്രം ഉണ്ടെങ്കില് ലീവ് തരാം എന്നാണ് ടീച്ചര്‍ അവനോട് പറഞ്ഞത്. അത് അവന്‍ എന്നോട് വന്ന് പറഞ്ഞു. ഞാന്‍ കാര്യമാക്കിയില്ല. കഴിഞ്ഞ വെള്ളിയാഴ്ച്ച വന്ന് പറഞ്ഞ് ലീവ് ലെറ്റര്‍ വേണം എന്ന്. ഒരു മണി ആകുമ്പോ കൂട്ടാന്‍ വരാമെന്നും എന്തെങ്കിലും പരിപാടി ഉണ്ടെന്ന് കള്ളം പറയാമെന്നും ഞാന്‍ പറഞ്ഞു. പക്ഷേ അവന്‍ അത് സമ്മതിച്ചില്ല. അര്‍ജന്റീനയുടെ കളി ഉള്ളതുകൊണ്ട് ലീവ് വേണം എന്നുതന്നെ എഴുതാന്‍ പറഞ്ഞു. ഇന്നലെ രാവിലെ പേനയും പേപ്പറുമായി വന്നു. അങ്ങനെയാണ് അത് എഴുതിയത്.' സുനില്‍ കുമാര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.

കടുത്ത അര്‍ജന്റീന ആരാധകനാണ് പാര്‍ത്ഥിവ്. കഴിഞ്ഞ ലോകകപ്പ് മുതലാണ് ഈ ആവേശം തുടങ്ങിയത്. അര്‍ജന്റീനയുടെ ചെറിയ പതാകകളും നീലയും വെള്ളയും നിറത്തിലുള്ള തോരണങ്ങളുംകൊണ്ട് മകന്‍ വീട് അലങ്കരിച്ചുവെച്ചിട്ടുണ്ടെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഗോവിന്ദപുരം എയുപി സ്‌കൂളിലാണ് പാര്‍ത്ഥിവ് പഠിക്കുന്നത്. കോഴിക്കോട് ഇല്ക്ട്രിക് ഷോപ്പിലെ ജീവനക്കാരനാണ് സുനില്‍ കുമാര്‍.

സുനില്‍ കുമാറും പാര്‍ത്ഥിവും| Photo: Special Arrangement

ഖത്തര്‍ ലോകകപ്പ് വാര്‍ത്തകള്‍, ഫീച്ചറുകള്‍, ചിത്രങ്ങള്‍, വിശകലനങ്ങള്‍ എന്നിവയ്ക്കായി
Join whatsapp Group
https://mbi.page.link/1pKR


Content Highlights: viral leave letter qatar world cup 2022 football


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented