ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് എങ്ങനെ കാണാം? വിശദീകരിച്ച് വിയാകോം


Photo: AP

മുംബൈ: 2022 ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് എങ്ങനെ കാണാം എന്നുള്ള ആരാധകരുടെ ആശങ്കകള്‍ക്കും കാത്തിരിപ്പിനും വിരാമം. റിലയസിന്റെ ഉടമസ്ഥതയിലുള്ള വിയാകോം 18 സ്‌പോര്‍ട്‌സ് ഇന്ത്യയില്‍ ഖത്തര്‍ ലോകകപ്പ് ആരാധകരിലേക്ക് എത്തിക്കുന്നത്.

സ്‌പോര്‍ട്‌സ് 18, സ്‌പോര്‍ട്‌സ് 18 എച്ച്.ഡി ചാനലുകളിലൂടെയും ജിയോ സിനിമ ആപ്പുവഴിയും ആരാധകര്‍ക്ക് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാം. മത്സരങ്ങള്‍ വിശദീകരിക്കാനായി മുന്‍ ഫുട്‌ബോള്‍ താരങ്ങളായ ലൂയിസ് ഫിഗോ, വെയ്ന്‍ റൂണി, റോബര്‍ട്ട് പൈറസ്, സോള്‍ കാംപല്‍, ഗില്‍ബെര്‍ട്ടോ സില്‍വ എന്നിവരുണ്ടാകും.മലയാളത്തിലും ഫുട്‌ബോള്‍ കമന്ററി ഉണ്ടായിരിക്കും. മലയാളത്തിന് പുറമേ ഇംഗ്ലീഷ്, തമിഴ്, ബെംഗാളി, ഹിന്ദി ഭാഷകളിലും മത്സരവിവരണം ഉണ്ടായിരിക്കും. നിലവില്‍ ജിയോ, എയര്‍ടെല്‍, ബി.എസ്.എന്‍.എല്‍ എന്നീ കണക്ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ജിയോ സിനിമയിലൂടെ മത്സരങ്ങള്‍ കാണാനാകുന്നത്.

സ്‌പോര്‍ട്‌സ് 18 വിവിധ ഓപ്പറേറ്റര്‍മാരിലൂടെ ലഭ്യമാകും. അതിന്റെ വിശദാംശങ്ങളും വിയാകോം പുറത്തുവിട്ടിട്ടുണ്ട്.

സ്‌പോര്‍ട്‌സ് 18 ചാനല്‍ നമ്പറുകള്‍ ചുവടെ നല്‍കുന്നു

Operators

SD Channel #

HD Channel #

Tata Play

488

487

Airtel Digital

293

294

JioTV+

262

261

Sun Direct

505

983

Dish TV

644

643

D2H

-

666

Content Highlights: fifa world cup 2022, world cup channel name, sports 18 channel details, football world cup channel


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented