അര്‍ജന്റീന പ്രണയത്തിന്റെ തുടക്കം; മറഡോണയില്ലാത്ത ലോകകപ്പ് വേദിയില്‍ സ്മരണകളിരമ്പും


ഡീഗോ മാറഡോണ 

ദോഹ: കഴിഞ്ഞ ലോകകപ്പില്‍ റഷ്യന്‍ ഗാലറികളില്‍ അര്‍ജന്റീനയുടെ കളികള്‍ കാണാന്‍ ഡീഗോ മാറഡോണയുണ്ടായിരുന്നു. അന്ന് ജന്മനാടിന്റെ വലയില്‍ ക്രൊയേഷ്യ ഗോളുകള്‍ വര്‍ഷിക്കുമ്പോള്‍ വി.ഐ.പി. ബോക്സിലിരുന്ന മാറഡോണ മുടിയില്‍പ്പിടിച്ചലറി.

മറ്റൊരു മത്സരത്തിനിടെ, ശാരീരികാസ്വാസ്ഥ്യതകള്‍ അനുഭവപ്പെട്ട താരത്തെ ആശുപത്രയിലേക്ക് മാറ്റി. ഖത്തര്‍ ലോകകപ്പെത്തുമ്പോള്‍ മാറഡോണയില്ല. ലോകകപ്പിന്റെ ആവേശം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, വെള്ളിയാഴ്ച ഇതിഹാസതാരത്തിന്റെ രണ്ടാം ചരമവാര്‍ഷികം.



ലോകത്തിന്റെ അര്‍ജന്റീനാപ്രേമത്തിന്റെ തുടക്കം മാറഡോണയില്‍നിന്നാണ്. 1986-ല്‍ മാറഡോണ ജയിച്ച ലോകകപ്പ് ലോകഫുട്ബോളിന്റെ അഭിരുചികള്‍ തിരുത്തി. ലയണല്‍ മെസ്സിയിലൂടെ അര്‍ജന്റീനാ ആരാധന ലോകം ജ്വലിപ്പിച്ചു.

1986-നുശേഷം ലോകകപ്പ് നേടാന്‍ അര്‍ജന്റീനയ്ക്ക് കഴിഞ്ഞിട്ടില്ല. ഇക്കുറി അവസാന അവസരത്തിനായി ഖത്തറിലെത്തിയ ലയണല്‍ മെസ്സി, ആദ്യമത്സരത്തിലെ തോല്‍വിയോടെ ഞെട്ടിനില്‍ക്കുകയാണ്.

അര്‍ജന്റീനയുടെ കഴിഞ്ഞ മത്സരം ആരാധകര്‍ കണ്ടത് മാറഡോയുടെ കട്ടൗട്ടുകള്‍ അരികില്‍വെച്ചാണ്. ഓര്‍മദിനമായ വെള്ളിയാഴ്ച ലോകകപ്പ് വേദികളില്‍ മാറഡോണാ സ്മരണകള്‍ ഇരമ്പും.

Content Highlights: diego maradona, argenrtina, fifa world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented