ലോകകപ്പിന് മുന്നോടിയായി അര്‍ജന്റീന ടീമില്‍ മാറ്റം, രണ്ട് താരങ്ങള്‍ പുറത്ത്


Photo: twitter.com/FabrizioRomano

ദോഹ: 2022 ഖത്തര്‍ ലോകകപ്പ് തുടങ്ങാനിരിക്കെ അര്‍ജന്റീന ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി പരിശീലകന്‍ ലയണല്‍ സ്‌കലോണി. പരിക്കേറ്റ നിക്കോ ഗോണ്‍സാലസിനെയും ടുക്കു കോറിയയും ടീമില്‍ നിന്ന് പുറത്തായി.

നിക്കോ ഗോണ്‍സാലസിന് പകരം എയ്ഞ്ജല്‍ കോറിയയും ടുക്കു കോറിയയ്ക്ക് പകരം തിയാഗോ അല്‍മാഡയും ടീമിലിടം നേടി. പരിക്കേറ്റ ഗോണ്‍സാലസും കോറിയയും യു.എ.ഇയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ കളിച്ചിരുന്നില്ല. മത്സരത്തില്‍ അര്‍ജന്റീന യു.എ.ഇയെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് തകര്‍ത്തിരുന്നു.



ലോകകപ്പില്‍ ഗ്രൂപ്പ് സിയിലാണ് അര്‍ജന്റീന മത്സരിക്കുന്നത്. ആദ്യ മത്സരത്തില്‍ ചൊവ്വാഴ്ച്ച സൗദി അറേബ്യയാണ് അര്‍ജന്റീനയുടെ എതിരാളി. മെക്‌സിക്കോ, പോളണ്ട് എന്നീ ടീമുകളും ഗ്രൂപ്പ് സിയിലാണ് മത്സരിക്കുന്നത്.

Content Highlights: fifa world cup 2022, qatar world cup 2022, argentina football, messi, argentina messi, sports news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented