ലോകകപ്പ് ഹരം മുറുകി; അരങ്ങൊരുക്കി ആരാധകര്‍


ഷാജഹാന്‍ മമ്പാട്

അർജന്റീന - ബ്രസീൽ ആരാധകർ കെട്ടിയ കൊടിതോരണം

എടവണ്ണ: ലോകകപ്പ് ആരവം മുറുകി. ഇഷ്ടടീമുകളുടെ ആരാധകരെല്ലാം കൊടിതോരണങ്ങളും ഫ്‌ളെക്‌സുകളും കെട്ടി നാട്ടില്‍ സജീവം. നാടാകെ ഉത്സവപ്രതീതിയിലും.

ചര്‍ച്ചകള്‍ പന്തുകളിയുടെ ചുറ്റുവട്ടത്തേക്കു വഴിമാറി. മന്ത്രിമാരും എം.എല്‍.എ.മാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍പോലും സാമൂഹികമാധ്യമങ്ങളില്‍ ചേരിതിരിഞ്ഞ് രംഗത്തിറങ്ങിയതോടെ ആവേശത്തിന് ഊര്‍ജമായി. വീറും വാശിയും പതിന്മടങ്ങായി. പോരാട്ടത്തിനു പ്രത്യേക ഗ്രൂപ്പുകളുമായി. നാടിനു പുറമെ വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലുമെല്ലാം കളിതന്നെ വിഷയം.



അര്‍ജന്റീന, ബ്രസീല്‍ ആരാധകരാണ് പോര്‍ക്കളത്തില്‍ മുന്നേറ്റം നടത്തുന്നത്. മറ്റു ടീമുകളുടെ ആരാധകരും ഒപ്പത്തിനൊപ്പമുണ്ട്. വരവേല്‍പ്പുഘോഷയാത്രയ്ക്കും പലയിടത്തും ഒരുക്കങ്ങള്‍ നടക്കുന്നു. ഇതിന്റെ ഭാഗമായും ആരാധകര്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കുന്നുണ്ട്.

കേരളത്തിലെ ആരാധകരുടെ ആവേശം അങ്ങ് അര്‍ജന്റീനയില്‍പ്പോലും ശ്രദ്ധിക്കപ്പെടുന്ന സ്ഥിതിയായി. കൊടിതോരണങ്ങളാല്‍ അലങ്കരിച്ച ഗ്രാമവീഥികളുടെ ഭംഗിയില്‍നിന്ന് സെല്‍ഫിയെടുത്ത് സ്റ്റോറികളും റീലുകളുമായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നതും ട്രെന്‍ഡായി.

വൈദ്യുതിവകുപ്പിന്റെ 'മഞ്ഞക്കാര്‍ഡ്'

തെരുവുവീഥികളില്‍ കൊടിതോരണങ്ങളും ഫ്‌ളെക്‌സുകളും ഉയര്‍ത്തുന്നത് ആവേശമുണര്‍ത്തുന്ന കാര്യംതന്നെ. എന്നാലും ചില നടുക്കുന്ന ഓര്‍മകള്‍ ഈ അവസരത്തില്‍ നമ്മള്‍ മറന്നുപോകരുതെന്ന് കെ. എസ്.ഇ.ബി. ഓര്‍മിപ്പിക്കുന്നു. ട്രാന്‍സ്ഫോര്‍മറുകള്‍ക്കും വൈദ്യുതിലൈനുകള്‍ക്കും അടുത്ത് ഇവ സ്ഥാപിക്കുമ്പോള്‍ അപകടങ്ങള്‍ സംഭവിക്കാം. എത്രയോ സഹോദരങ്ങളുടെ വിലപ്പെട്ട ജീവനുകള്‍ മുന്‍കാലങ്ങളില്‍ പൊലിഞ്ഞിട്ടുണ്ട്. അപകടകരമായി വലിച്ചുകെട്ടിയ ബാനറുകളും കൊടികളും ഉടന്‍ അഴിച്ചുമാറ്റി സഹകരിക്കണമെന്നാണ് അധികൃതര്‍ അഭ്യര്‍ഥിക്കുന്നത്.

Content Highlights: The World Cup feaver fans of their favorite teams are active


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented