photo: twitter/Andrew Jerell Jones, Luke 1:37
ദോഹ: ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ ബ്രസീല്‍ സ്വിറ്റ്സര്‍ലന്‍ഡ് മത്സരം നടക്കുന്നതിനിടെ സ്റ്റേഡിയത്തിലെ ലൈറ്റുകള്‍ ഓഫായി. മത്സരത്തിന്റെ 44-ാം മിനിറ്റിലാണ് സംഭവം. ബ്രസീല്‍ താരങ്ങള്‍ കോര്‍ണറിനായി സ്വിസ് പെനാല്‍റ്റി ബോക്സില്‍ കാത്തുനില്ക്കുകയായിരുന്നു. റാഫീന്യ കോര്ണറെടുക്കാനും തയ്യാറായി നിന്നു.
പെട്ടെന്ന് സ്റ്റേഡിയത്തിലെ ലൈറ്റുകള്‍ ഓഫായി. മൈതാനം ഇരുട്ടിലായി. കളിക്കാരും കാണികളുമെല്ലാം ആശങ്കപ്പെട്ടുനില്ക്കുന്നതിനിടയില് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ലൈറ്റ് വന്നു. പിന്നാലെ മത്സരം പുനരാരംഭിച്ചു.
മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ബ്രസീല്‍ പ്രീക്വാര്‍ട്ടറിലെത്തി. കാസെമിറോയാണ് കാനറികള്‍ക്കായി വലകുലുക്കിയത്.
Content Highlights: The lights at the Stadium 974 went out for a few seconds
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..