ഫിഫ ഇടപെടല്‍ വിജയിച്ചു; ഖത്തര്‍ ലോകകപ്പിനായി ഒരുമിച്ച് പറക്കാന്‍ ഇസ്രയേലും പലസ്തീനും


Photo: AFP

ടെല്‍അവീവ്: കാല്‍പ്പന്ത് കളിക്ക് ലോകത്തെന്ത് മാറ്റമുണ്ടാക്കാനാകും? ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ഖത്തറില്‍ നടക്കാനിരിക്കുന്ന ഫുട്ബോള്‍ ലോകകപ്പ്. പലസ്തീനെ പിന്തുണച്ചതിന് നയതന്ത്രബന്ധം വഷളായിരുന്ന ഖത്തറിനും ഇസ്രയേലിനുമിടയില്‍ ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫ ഇടപെട്ടതോടെയാണ് മഞ്ഞുരുകിയത്. ടെല്‍അവീവില്‍നിന്ന് ദോഹയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങാനുള്ള ഫിഫയുടെ ശ്രമം വിജയിച്ചതോടെ ഇസ്രയേലുകാര്‍ക്കും പലസ്തീനികള്‍ക്കും ലോകകപ്പിന് ഒരേ വിമാനത്തില്‍ പറക്കാനുള്ള സൗകര്യവുമായി.

ലോകകപ്പ് കാണാന്‍ ഖത്തറില്‍ പ്രവേശിക്കാനുള്ള ഹയ്യാ കാര്‍ഡിനായി 3,800 ഇസ്രയേലുകാരും 8,000 പലസ്തീനികളുമാണ് അപേക്ഷിച്ചിരുന്നത്. പലസ്തീനില്‍ വിമാനത്താവളങ്ങളില്ലാത്തതിനാല്‍ ടെല്‍ അവീവിലെ വിമാനത്താവളം ഉപയോഗിക്കണമെങ്കില്‍ പലസ്തീനികള്‍ക്ക് നേരത്തേ അപേക്ഷിക്കേണ്ടതുണ്ട്. എന്നാല്‍, അനുമതി ലഭിക്കല്‍ പ്രയാസവുമാണ്. ഖത്തറിന്റെ ഉപരോധം കാരണം ഇസ്രയേല്‍ പൗരന്മാര്‍ക്ക് വര്‍ഷങ്ങളായി ദോഹയിലേക്ക് പറക്കാനുമാകില്ലായിരുന്നു. ഇതോടെയാണ് ഫിഫ ഇടപെട്ടത്.ടെല്‍അവീവിലെ ബെന്‍ ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ലോകകപ്പ് ഫുട്ബോളിനായി ദോഹയിലേക്ക് പറക്കുന്ന ചാര്‍ട്ടര്‍ വിമാനങ്ങളെല്ലാം പലസ്തീന്‍കാര്‍ക്കും ഉപയോഗിക്കാമെന്നാണ് ഫിഫ വ്യക്തമാക്കിയത്. വെസ്റ്റ് ബാങ്കിലെയും ഗാസ മുനമ്പിലെയും താമസക്കാര്‍ക്കും അംഗീകൃത മാധ്യമ പ്രവര്‍ത്തകര്‍ക്കുമെല്ലാം ഇത് ആശ്വാസമായി.

ലോകകപ്പിന് ദോഹയിലെത്തുന്ന ഇസ്രയേലികളെ സഹായിക്കാന്‍ താത്കാലിക കോണ്‍സുലര്‍ സേവനം നല്‍കുമെന്ന് ഫിഫ അറിയിച്ചു. ഇസ്രയേല്‍-ഖത്തര്‍ പാതയില്‍ വിമാന സര്‍വീസ് തുടങ്ങുന്നതിനെ അമേരിക്കയും അഭിനന്ദിച്ചു. ചരിത്രപരമായ ചുവടുവെപ്പാണിതെന്നും ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനാവുന്നതാണ് തീരുമാനമെന്നും യു.എസ്. വിദേശകാര്യ വകുപ്പ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

ഇതിനിടെ, പലസ്തീന്‍-ഇസ്രയേല്‍ വിഷയത്തില്‍ തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നും സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം രൂപവത്കരിക്കുന്നതിന് രാജ്യം പിന്തുണ നല്‍കുന്നത് തുടരുമെന്നും ഖത്തര്‍ സര്‍ക്കാര്‍ അറിയിച്ചു.

Content Highlights: The FIFA intervention was successful israel and Palestine to fly together for Qatar World Cup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented