photo: twitter/Wandering Van
ദോഹ: നെയ്മറില്ലാതെയാണ് ബ്രസീല്‍ ഗ്രൂപ്പ് ജി പോരാട്ടത്തില്‍ സ്വിസ്റ്റര്‍ലന്‍ഡിനെ നേരിടുന്നത്. രണ്ടാം ജയമാണ് ടിറ്റേയുടെ ലക്ഷ്യം. സ്റ്റേഡിയം 974-ല്‍ കാനറികളുടെ വിജയം പ്രതീക്ഷിച്ച് ആരാധകര്‍ കാത്തിരിക്കുകയാണ്.
ബ്രസീല്‍ മത്സരം വീക്ഷിക്കുന്നവരുടെ കൂട്ടത്തില്‍ അവരുടെ ഇതിഹാസം റൊണാള്‍ഡോയുമുണ്ട്. ക്യാമറക്കണ്ണുകള്‍ റൊണാള്‍ഡോയെ ഒപ്പിയെടുത്തു. സെക്കന്റുകള്‍ക്കം ബ്രസീല്‍ ആരാധകനേയും കാണിച്ചു. ആരാധകന് റൊണാള്‍ഡോയുടെ പഴയ ഹെയര്‍സ്റ്റൈലുമായാണ് സ്റ്റേഡിയത്തിലെത്തിയത്.
ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. റൊണാള്‍ഡോയുടെ ഹെയര്‍സ്റ്റൈലിലുള്ള മാറ്റത്തെ പ്രതിപാദിച്ച് പലരും രസകരമായ അഭിപ്രായങ്ങള്‍ പങ്കുവെച്ചു.
Content Highlights: That transition from Ronaldo to a fan with Ronaldo's iconic haircut
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..