നാട്ടിലേക്ക് തിരികെ വരുമ്പോള്‍ കൂട്ടിന് കപ്പില്ല, പക്ഷേ പൂച്ചയുണ്ട്


Photo: twitter.com

ദോഹ: ഇത്തവണ കടലാസില്‍ മാത്രമല്ല കളിക്കളത്തിലും ശക്തരായിരുന്നു ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം. അതിനാല്‍ തന്നെ ടീം കിരീടം നേടുമെന്ന് ആരാധകരും വിശ്വസിച്ചിരുന്നു. എന്നാല്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് നിര്‍ഭാഗ്യം കൊണ്ട് തോറ്റുമടങ്ങാനായിരുന്നു ഇംഗ്ലീഷ് ടീമിന്റെ വിധി. ഇറ്റ്‌സ് കമിങ് ഹോം എന്ന് വീമ്പ് പറഞ്ഞിരുന്ന ആരാധകര്‍ക്ക് കനത്ത ക്ഷതമായിരുന്നു ടീമിന്റെ തോല്‍വി.

ഇപ്പോഴിതാ ഖത്തറില്‍ നിന്ന് തിരികെ നാട്ടിലേക്ക് വരുമ്പോള്‍ ഇംഗ്ലീഷ് ടീമിന്റെ കൂടെ ലോകകപ്പില്ല, പകരം ഒരാളുണ്ട്. ഡേവ് എന്ന് പേരുള്ള ഒരു പൂച്ച. മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ ഒന്നിച്ച് കളിക്കുന്ന ഇംഗ്ലണ്ട് താരങ്ങളായ കൈല്‍ വാക്കറും ജോണ്‍ സ്‌റ്റോണ്‍സുമാണ് ഖത്തറില്‍ നിന്ന് ഡേവിനെ ദത്തെടുത്ത് ഇംഗ്ലണ്ടിലേക്ക് കൊണ്ടുവരുന്നത്.

ലോകകപ്പിനായി ഇംഗ്ലീഷ് താരങ്ങള്‍ താമസിച്ച ഹോട്ടലിലുള്ളതായിരുന്നു ഈ പൂച്ച. തങ്ങള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിക്ക് പുറത്ത് ഡേവ് എന്നും ഭക്ഷണത്തിനായി കാത്തുനില്‍ക്കാറുണ്ടായിരുന്നുവെന്ന് സ്റ്റോണ്‍സ് പറയുന്നു.

''ഒരു ദിവസം നോക്കുമ്പോള്‍ അവന്‍ (ഡേവ്) അവിടെയുണ്ടായിരുന്നു. അതിനാല്‍ തന്നെ ഞാനും സ്‌റ്റോണ്‍സിയും അവനെ ദത്തെടുക്കാന്‍ തീരുമാനിച്ചു. ഡേവിനെ ഞങ്ങള്‍ ഭക്ഷണം കഴിക്കുന്ന മേശയ്ക്ക് സമീപം കൊണ്ടുവരാറുണ്ടായിരുന്നു. ചിലര്‍ക്ക് പൂച്ചയെ ഇഷ്ടമല്ല, എന്നാല്‍ എനിക്ക് അവനെ ഇഷ്ടമാണ്'' - വാക്കര്‍ പറഞ്ഞു.

എന്നാല്‍ ഡേവിന് നാട്ടിലെത്തി ഉടനടി കൈല്‍ വാക്കറുടെയും ജോണ്‍ സ്‌റ്റോണ്‍സിന്റെയും കൂടെപോകാന്‍ സാധിക്കില്ല. നാലു മാസത്തെ ക്വാറന്റീനിന് ശേഷം മാത്രമേ പൂച്ചയ്ക്ക് ഇവര്‍ക്കൊപ്പം പോകാന്‍ സാധിക്കൂ.

Content Highlights: stray cat Dave is all set to travel to England Kyle Walker and John Stones decided to adopt

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023


rahul gandhi

1 min

'ബി.ജെ.പി. ബാഡ്ജ് ധരിച്ചുവരൂ';മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്ത രാഹുലിനെതിരേ മുംബൈ പ്രസ്‌ ക്ലബ് 

Mar 26, 2023

Most Commented