സ്പെയിനും പോര്‍ച്ചുഗലും കളത്തില്‍; ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് മൊറോക്കോയും സ്വിറ്റ്സര്‍ലന്‍ഡും


Photo: Alex Pantling/Getty Images

ദോഹ: ലോകകപ്പിലെ അവസാന പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്കായി ടീമുകള്‍ ഇന്ന് കളത്തില്‍. ചൊവ്വാഴ്ച രാത്രി 8.30 -ന് മൊറോക്കോ സ്പെയിനിനെയും രാത്രി 12.30 ന് പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലന്‍ഡിനെയും നേരിടും.

ഇ ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായാണ് സ്പെയിന്‍ പ്രീക്വാര്‍ട്ടറിലെത്തിയത്. അവസാനമത്സരത്തില്‍ ജപ്പാനോടു തോറ്റു. കഴിഞ്ഞ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായ ക്ഷീണം തീര്‍ക്കുകയെന്നത് അവര്‍ ലക്ഷ്യമിടുന്നുണ്ടാവും. ക്രൊയേഷ്യയെ മറികടന്ന് എഫ് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് മൊറോക്കോ പ്രീക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വിയറിയാത്ത അവര്‍ ബെല്‍ജിയത്തെ അട്ടിമറിക്കുകയും ചെയ്തു. വഴങ്ങിയതാകട്ടെ ഒരേയൊരു ഗോള്‍.

ഇരുടീമുകളും 4-4-3 ശൈലിയില്‍ ഇറങ്ങാനാണു സാധ്യത. മുമ്പ് മൂന്നുതവണ ഏറ്റുമുട്ടിയപ്പോള്‍ സ്പെയിന്‍ രണ്ടെണ്ണത്തില്‍ വിജയിച്ചു. ഒരെണ്ണം സമനിലയിലായി. കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 2-2 സമനിലയായിരുന്നു.

എച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പോര്‍ച്ചുഗലിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. മറുവശത്ത് ജി ഗ്രൂപ്പില്‍ രണ്ടാംസ്ഥാനക്കാരായാണ് സ്വിറ്റ്സര്‍ലന്‍ഡ് എത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ചുഗല്‍ ഘാനയേയും യുറഗ്വായേയും തോല്‍പിച്ചപ്പോല്‍ അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയയോട് തോറ്റു. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീലിനോടു മാത്രമാണ് സ്വിറ്റ്സര്‍ലന്‍ഡ് തോറ്റത്.

പോര്‍ച്ചുഗല്‍ കഴിഞ്ഞ രണ്ടുതവണയും പ്രീക്വാര്‍ട്ടറില്‍ പുറത്തായി. ഈ നൂറ്റാണ്ടില്‍ ഇരുടീമുകളും ആറുതവണ ഏറ്റുമുട്ടി. ഇരു ടീമുകളും മൂന്നുവീതം മത്സരങ്ങളില്‍ വിജയിച്ചു. പോര്‍ച്ചുഗല്‍ ശൈലി: 4-3-1-2. സ്വിറ്റ്സര്‍ലന്‍ഡ് ശൈലി: 4-2-3-1.

Content Highlights: spain vs morocco, portugal vs switzerland, FIFA World Cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented