ഇങ്ങനെയുമുണ്ടോ പാസുകള്‍! ആരാധകരെ അമ്പരപ്പിച്ച് സ്‌പെയിന്‍ കുറിച്ചു, പുതിയ ലോകകപ്പ് റെക്കോഡ്


Photo: Getty Images

ദോഹ: കോസ്റ്റാറീക്കയ്‌ക്കെതിരേ സ്‌പെയിന്‍ നിറഞ്ഞാടുകയായിരുന്നു. കുഞ്ഞന്‍ ടീമാണെന്ന ഒരു ദാക്ഷിണ്യവുമില്ലാതെ ലൂയിസ് എന്റിക്കെയും സംഘവും കോസ്റ്ററീക്കയ്‌ക്കെതിരേ ഗോള്‍മഴ തീര്‍ത്തു. ഗ്രൂപ്പ് ഇ യിലെ പോരാട്ടത്തില്‍ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് സ്‌പെയിന്‍ കോസ്റ്റ റീക്കയെ തകര്‍ത്തത്.

ഈ മത്സരത്തിലൂടെ നിരവധി റെക്കോഡുകള്‍ സ്‌പെയിന്‍ കുറിച്ചു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പാസുകളുടെ എണ്ണം തന്നെയാണ്. ലോകകപ്പ് ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവുമധികം പാസുകള്‍ പൂര്‍ത്തീകരിച്ച ടീം എന്ന റെക്കോഡ് സ്പാനിഷ് പട ഈ മത്സരത്തിലൂടെ സ്വന്തമാക്കി.



കോസ്റ്ററീക്കയ്‌ക്കെതിരേ 1043 പാസുകളാണ് സ്‌പെയിന്‍ സൃഷ്ടിച്ചത്. അതില്‍ 976 എണ്ണം പൂര്‍ത്തീകരിക്കുകയും ചെയ്തു. ആദ്യ പകുതിയില്‍ 549 പാസുകള്‍ സൃഷ്ടിച്ചും സ്‌പെയിന്‍ റെക്കോഡ് കുറിച്ചു. പന്തടക്കത്തിലും സ്‌പെയിന്‍ ചരിത്രം കുറിച്ചു. 81.8 ശതമാനമാണ് സ്‌പെയിന്‍ മത്സരത്തില്‍ പന്ത് കാലില്‍ വെച്ചത്. ഇതും ലോകകപ്പിലെ റെക്കോഡാണ്.

Content Highlights: spain sets new record in football world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented