ചരിത്രം കുറിച്ച് സ്പാനിഷ് പട; സ്വന്തമാക്കിയത്‌ ലോകകപ്പ് ചരിത്രത്തിലെ ടീമിന്റെ ഏറ്റവും വലിയ വിജയം


photo:Getty Images

ദോഹ: ലോകകപ്പില്‍ തകര്‍പ്പന്‍ ജയത്തോടെയാണ് മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയ്ന്‍ തുടങ്ങിയത്. ഗ്രൂപ്പ് ഇ യില്‍ കോസ്റ്ററീക്കയെ ഏകപക്ഷീയമായ ഏഴ് ഗോളുകള്‍ക്കാണ് തകര്‍ത്തത്. സമ്പൂര്‍ണ ആധിപത്യത്തോടെയാണ് ലൂയിസ് എന്റിക്വെയും സംഘവും അല്‍ തുമാമ സ്റ്റേഡിയത്തില്‍ പന്തുതട്ടിയത്. ലോകകപ്പ് ചരിത്രത്തിലെ ടീമിന്റെ ഏറ്റവും വലിയ വിജയം കൂടിയാണ് ഇത്.

1998-ലോകകപ്പില്‍ ബള്‍ഗേറിയക്കെതിരേ നേടിയ വിജയമായിരുന്നു ഇതിന് മുമ്പ് സ്‌പെയ്ന്‍ നേടിയ ഏറ്റവും വലിയ ലോകകപ്പ് വിജയം. ഇന്ന് ഏഴ് ഗോളുകള്‍ക്ക് കോസ്റ്ററീക്കയെ പരാജയപ്പെടുത്തിയതോടെ പുതിയ ചരിത്രം ലൂയിസ് എന്റിക്വെയും സംഘവും കുറിച്ചു.

കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും വിജയത്തോടെ തുടങ്ങാന്‍ സ്‌പെയ്‌നിന് സാധിച്ചിരുന്നില്ല. 2018-ല്‍ പോര്‍ച്ചുഗലിനെതിരേ സമനില നേടിയപ്പോള്‍ 2014-ല്‍ നെതര്‍ലന്‍ഡ്‌സിനെതിരേയും 2010-ല്‍ സ്വിസ്റ്റര്‍ലന്‍ഡിനെതിരേയും തോറ്റുകൊണ്ടാണ് സ്പാനിഷ് നിര ലോകകപ്പുകളില്‍ തുടങ്ങിയത്.

ലോകകപ്പ് ചരിത്രത്തിലെ ടീമിന്റെ ആദ്യ മത്സരങ്ങളില്‍ അഞ്ച് ജയവും നാല് സമനിലയും ഏഴ് തോല്‍വിയുമാണ് സ്‌പെയ്‌നിനുള്ളത്. ഇതില്‍ 1934,1950, 2022, 2006 വര്‍ഷങ്ങളിലാണ് ഇതിന് മുന്നേ വിജയം നേടിയത്.

Content Highlights: Spain recorded their biggest ever win in the World Cup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented