റാമോസും തിയാഗോയും ഡി ഹിയയുമില്ല ! ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് സ്‌പെയിന്‍


Photo: AFP

മഡ്രിഡ്: 2022 ഖത്തര്‍ ലോകകപ്പിനുള്ള ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ച് മുന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍. 26 അംഗ സംഘത്തെയാണ് പരിശീലകന്‍ ലൂയിസ് എന്റിക്കെ പ്രഖ്യാപിച്ചത്.

ഇതിഹാസതാരം സെര്‍ജിയോ റാമോസ്, മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം ഡേവിഡ് ഡി ഹിയ, ലിവര്‍പൂളിന്റെ തിയാഗോ അലകാന്‍ഡ്ര എന്നിവര്‍ ടീമിലില്ല.



ഉനായ് സിമോണാണ് സ്‌പെയിനിന്റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍. ഡേവിഡ് റായ, റോബര്‍ട്ട് സാഞ്ചെസ് എന്നിവരും ഗോള്‍കീപ്പര്‍മാരായി ടീമിലുണ്ട്. പാവ് ടോറസ്, ജോര്‍ഡി ആല്‍ബ, ഹോസെ ഗയ, ഹ്യൂഗോ ഗ്യുല്ലമോണ്‍, എറിക് ഗാര്‍ഷ്യ, അസ്‌പെലിക്യൂട്ട, കാര്‍വഹാല്‍, ലാപോര്‍ട്ടെ എന്നിവരടങ്ങുന്ന പ്രതിരോധമാണ് സ്‌പെയിനിനുള്ളത്.

മധ്യനിരയില്‍ തന്ത്രങ്ങള്‍ മെനയാന്‍ പരിചയസമ്പന്നനായ സെര്‍ജിയോ ബുസ്‌കെറ്റ്‌സ്, റോഡ്രി, പെഡ്രി, കോകെ, ഗാവി, കാര്‍ലോസ് സോളര്‍, മാര്‍ക്കോസ് ലോറന്റെ എന്നിവരുണ്ട്.

നിക്കോ വില്യംസ്, സരാബിയ, മാര്‍ക്കോ അസെന്‍സിയോ, ആല്‍വാരോ മൊറാട്ട, അന്‍സു ഫാറ്റി, യെറെമി പിനോ, ഫെറാന്‍ ടോറസ്, ഡാനി ഓല്‍മോ എന്നിവരാണ് മുന്നേറ്റനിരയില്‍ അണിനിരക്കുന്നത്.

2010-ല്‍ സ്‌പെയിന്‍ ലോകകപ്പ് കിരീടം നേടിയിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ സ്‌പെയിന്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. റഷ്യയാണ് സ്‌പെയിനിനെ അട്ടിമറിച്ചത്. കഴിഞ്ഞ തവണ കളിച്ച ടീമില്‍ നിന്ന് നിരവധി മാറ്റങ്ങളുമായാണ് എന്റിക്കെ ഇത്തവണ സ്‌പെയിനിനെ ഒരുക്കിയിരിക്കുന്നത്.

മരണഗ്രൂപ്പായ ഇ യിലാണ് സ്‌പെയിന്‍ മത്സരിക്കുന്നത്. കോസ്റ്റ റീക്ക, ജര്‍മനി, ജപ്പാന്‍ എന്നീ ടീമുകളാണ് ഗ്രൂപ്പിലുള്ളത്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സ്‌പെയിന്‍ കോസ്റ്റ റീക്കയെ നേരിടും. നവംബര്‍ 23 നാണ് മത്സരം.

Content Highlights: fifa world cup 2022, spian national team, spain squad for fifa world cup, sports news, sports, espan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022

Most Commented