Photo: Getty Images
മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ടീം ക്യാപ്റ്റനും 2010 ലോകകപ്പ് ജേതാവുമായ സെര്‍ജിയെ ബുസ്‌ക്വെറ്റ്‌സ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു.
സോഷ്യല്‍ മീഡിയയിലൂടെയാണ് താരം വിരമിക്കല്‍ തീരുമാനം അറിയിച്ചത്. 15 വര്‍ഷക്കാലം സ്‌പെയിന്‍ ദേശീയ ടീമിനായി ബൂട്ടണിഞ്ഞ അദ്ദേഹം 143 മത്സരങ്ങളില്‍ കളത്തിലിറങ്ങി.
ഖത്തര്‍ ലോകകപ്പില്‍ സ്പാനിഷ് ടീമിനെ നയിച്ചത് ബുസ്‌ക്വെറ്റ്‌സായിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ മൊറോക്കോയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടായിരുന്നു ടീമിന്റെ മടക്കം.
''ദേശീയ ടീമിനെ പ്രതിനിധീകരിക്കാനും അവരെ ലോകചാമ്പ്യന്‍മാരും യൂറോപ്യന്‍ ചാമ്പ്യന്‍മാരുമാക്കി ഉയര്‍ത്താന്‍ സഹായിക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണ്. 15 വര്‍ഷം നീണ്ട ആ യാത്ര ഞാന്‍ അവസാനിപ്പിക്കുകയാണ്. ഈ കാലയളവില്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി'' - ബുസ്‌ക്വെറ്റ്‌സ് കുറിച്ചു.
2010 ലോകകപ്പും 2012 യൂറോ കപ്പും നേടിയ സ്പാനിഷ് ടീമില്‍ അംഗമായിരുന്നു ബുസ്‌ക്വെറ്റ്‌സ്. സ്‌പെയിനിനായി നാല് ലോകകപ്പുകളില്‍ കളിച്ചു. സാവി ഹെര്‍ണാണ്ടസിനും ആന്ദ്രേസ് ഇനിയെസ്റ്റയ്ക്കുമൊപ്പം സ്‌പെയിനിന്റെ ലോകോത്തര മധ്യനിരയുടെ ഭാഗമായിരുന്നു ബുസ്‌ക്വെറ്റ്‌സ്.
Content Highlights: Sergio Busquets retires from international football


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..