ഒടുവില്‍ സ്ഥിരീകരണം, സെനഗല്‍ സൂപ്പര്‍താരം സാദിയോ മാനെ ലോകകപ്പില്‍ കളിക്കില്ല


Photo: AFP

ദോഹ: ഒടുവില്‍ സ്ഥിരീകരണവുമായി സെനഗല്‍ ഫുട്‌ബോള്‍ ടീം. പരിക്കേറ്റ സൂപ്പര്‍ താരം സാദിയോ മാനെയ്ക്ക് ഖത്തര്‍ ലോകകപ്പിലെ എല്ലാ മത്സരങ്ങളും നഷ്ടമാകും. പരിക്കില്‍ നിന്ന് മുക്തനാകാത്തതിനെത്തുടര്‍ന്ന് മാനെയെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തുകയാണെന്ന് സെനഗല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.

ലോകകപ്പിന് തൊട്ടുമുന്‍പ് ബയേണ്‍ മ്യൂണിക്കിനുവേണ്ടി കളിക്കുന്നതിനിടെയാണ് മാനെയ്ക്ക് പരിക്കേറ്റത്. വെര്‍ഡര്‍ ബ്രെമെനെതിരായ മത്സരത്തില്‍ വലത്തേ കാല്‍മുട്ടിന് പരിക്കേറ്റ മാനെ മത്സരം പൂര്‍ത്തീകരിക്കാതെ ഗ്രൗണ്ട് വിട്ടു. വെറും 20 മിനിറ്റ് മാത്രമാണ് താരത്തിന് കളിക്കാനായത്.



പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് മാനെ ശസ്ത്രക്രിയയ്ക്ക് വിധേയനായേക്കും. രണ്ട് തവണ മികച്ച ആഫ്രിക്കന്‍ ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം നേടിയ മാനെ സെനഗലിന് ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

Content Highlights: fifa world cup 2022, sadio mane, sadio mane injury, sadio mane out, senegal football team, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented