'റോള്‍സ് റോയ്‌സല്ല, സമ്മാനമായി ഒന്നും സ്വീകരിക്കാനുള്ള സമയമല്ലിത്' - സൗദി കോച്ച്


അർജന്റീനയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് സൗദി അറേബ്യൻ ടീം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു | Photo: twitter/ saudi arabian team

ത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്കെതിരേ മികച്ച വിജയം നേടിയ സൗദി അറേബ്യ ടീമംഗങ്ങള്‍ക്ക് രാജകുടുംബം റോള്‍സ് റോയ്‌സ് സമ്മാനിക്കുമെന്ന വാര്‍ത്ത നിഷേധിച്ച് കോച്ച് ഹെര്‍വ് റെനാഡും സ്‌ട്രൈക്കര്‍ അല്‍ ഷെഹ്‌രിയും. ഇത് സത്യമല്ലെന്നും രാജ്യത്തെ പ്രതിനിധീകരിച്ചാണ് ഞങ്ങള്‍ ലോകകപ്പില്‍ കളിക്കുന്നതെന്നും ഇത് തങ്ങളുടെ ഏറ്റവും വലിയ നേട്ടമാണെന്നും അല്‍ ഷെഹ്‌രി പ്രതികരിച്ചു. സമ്മാനമായി എന്തെങ്കിലും സ്വീകരിക്കാനുള്ള സമയമല്ല ഇതെന്നും തങ്ങളുടെ ടീം വണ്‍ ഹിറ്റ് വണ്ടറല്ലെന്നും കളിയെ കാര്യമായാണ് സമീപിക്കുന്നതെന്നും റെനാഡും വ്യക്തമാക്കി. പോളണ്ടിനെതിരായ മത്സരത്തിന് മുമ്പ് നടന്ന വാര്‍ത്താ സമ്മേളനത്തിനിടേയായിരുന്നു ഇരുവരുടേയും പ്രതികരണം.

ഒന്നിനെതിരേ രണ്ട് ഗോളിന് മെസ്സിയേയും സംഘത്തേയും വീഴ്ത്തിയ സൗദി ടീമിന് കോടികള്‍ വില മതിക്കുന്ന റോള്‍സ് റോയിസ് ഫാന്റം കാറുകളാണ് സമ്മാനമായി നല്‍കുകയെന്നാണ് റിപ്പോട്ടുകള്‍ പുറത്തുവന്നത്. ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ അത്യാഡംബര വാഹനമായ റോള്‍സ് റോയിസ് ഫാന്റത്തിന് 8.99 കോടി രൂപ മുതല്‍ 10.48 കോടി രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

അര്‍ജന്റീനയ്‌ക്കെതിരായ മത്സരം നിര്‍ബന്ധമായും കളിക്കേണ്ട മത്സരങ്ങളില്‍ ഒന്നായിരുന്നെന്നും അന്നത്തെ വാര്‍ത്താസമ്മേളനം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോയെന്നും സൗദി കോച്ച് ചോദിച്ചു. ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാനത്തില്‍ ഒന്നാമതായോ രണ്ടാമതായോ മാറുകയാണ് പ്രധാന കാര്യമെന്നും റെനാഡ് വ്യക്തമാക്കി. അനുഭവ സമ്പത്തിന്റെ കാര്യത്തില്‍ ഗ്രൂപ്പില്‍ ഏറ്റവും താഴ്ന്ന സ്ഥാനമാണ് ടീമിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ പ്രതിരോധ താരം യാസര്‍ അല്‍ ഷെഹ്‌റാനിയേയും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ചു. ഷഹ്‌റാനിയെ മിസ് ചെയ്യുന്നുവെന്നും അദ്ദേഹത്തിന്റെ ഓര്‍മകളിലാണ് ടീമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവൈസിയുമായി കൂട്ടിയിടിച്ചാണ് അല്‍ ഷെഹ്‌റാനിക്ക് പരിക്കേറ്റത്. താരം അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായി.

1994-ല്‍ നടന്ന വേള്‍ഡ് കപ്പ് ഫുട്ബോള്‍ മത്സരത്തില്‍ സൗദിക്ക് വേണ്ടി ഗോള്‍ നേടിയ സെയിദ് അല്‍ ഓവൈറാന് അന്നത്തെ സൗദി രാജാവ് റോള്‍സ് റോയിസ് കാര്‍ സമ്മാനമായി നല്‍കിയിരുന്നു.

Content Highlights: saudi arabia team denies rumors of rolls royce phantom for upsetting argentina


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented