Roberto Martinez | Photo: JACK GUEZ / AFP
ദോഹ: ക്രൊയേഷ്യയോട് ഗോള്‍രഹിത സമനില വഴങ്ങി ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ രാജി പ്രഖ്യാപിച്ച് ബെല്‍ജിയം കോച്ച് റോബർട്ടോ മാർട്ടിനസ്. ടീമിനൊപ്പമുള്ള തന്റെ അവസാന മത്സരമായിരുന്നുവെന്ന് വ്യക്തമാക്കിയ മാർട്ടിനസ് തനിക്ക് തുടരാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. ഇത് തന്റെ അവസാനത്തെ മത്സരമാണെന്ന് അംഗീകരിക്കേണ്ട സമയമാണെന്നും മത്സരശേഷമുള്ള പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
നിര്‍ണായകമായ മത്സരത്തില്‍ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയോട് ഗോള്‍ രഹിത സമനില വഴങ്ങിയാണ് ബെല്‍ജിയം ലോകകപ്പില്‍ നിന്നും പുറത്തായത്. ഗ്രൂപ്പ് എഫില്‍ നിന്ന് ക്രൊയേഷ്യയ്ക്കൊപ്പം മൊറോക്കോയാണ് പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നത്. ഏഴ് പോയന്റുമായി മൊറോക്കയാണ് ഗ്രൂപ്പ് ചാമ്പ്യന്മാര്. അഞ്ച് പോയന്റുള്ള ക്രൊയേഷ്യ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഒരു ജയവും ഒരു സമനിലയുമടക്കം നാല് പോയിന്റാണ് ബെല്‍ജിയത്തിന്റെ സമ്പാദ്യം.
Content Highlights: Roberto Martinez resigns as Belgium manager after World Cup exit
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..