ബ്രസീല്‍ ടീമിലെടുത്തില്ല; ഫിര്‍മിനോയുടെ വേദനയ്‌ക്കൊപ്പം ഫുട്‌ബോള്‍ ലോകം


Photo: Getty Images

'അങ്ങയില്‍ ഹൃദയം ഉറപ്പിച്ചിരിക്കുന്നവനെ

അങ്ങു സമാധാനത്തിന്റെ തികവില്‍ സംരക്ഷിക്കുന്നു.

എന്തെന്നാല്‍ അവന്‍ അങ്ങയില്‍ ആശ്രയിക്കുന്നു.' (ഏശയ്യ 26:3)

ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ റോബര്‍ട്ടോ ഫിര്‍മിനോ ഇത് കുറിച്ചത്. കാല്‍പ്പന്തിനെ പ്രണയിച്ച് അയാള്‍ ഒരുപാട് സ്വപ്നങ്ങള്‍ കണ്ടിരുന്നു. കൂടെയുണ്ടായിരുന്ന കാനറിപ്പക്ഷികളെല്ലാം ലോകകപ്പ് ഫുട്ബോള്‍ എന്ന സ്വപ്നതീരത്തേക്കു ചിറകടിച്ചപ്പോള്‍ പൊടുന്നനെ ഒറ്റത്തുരുത്തില്‍ ഉറഞ്ഞുപോയി, ഫിര്‍മിനോ.

ലോകകപ്പ് ഫുട്ബോളിനുള്ള ബ്രസീല്‍ ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ വേദനയുടെ ആഴം എത്ര അളന്നാലും നിങ്ങള്‍ക്കു മനസ്സിലാകില്ലെന്ന് ലോകത്തോട് ഉറക്കെ പറയുന്നതാണ് ഫിര്‍മിനോയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. കോച്ച് ടിറ്റേ പ്രഖ്യാപിച്ച ടീമില്‍ ഒമ്പതു മുന്നേറ്റനിരതാരങ്ങള്‍ സ്ഥാനംപിടിച്ചപ്പോള്‍ ഫിര്‍മിനോക്കുനേരെ ഉയര്‍ന്നത് ഒരു 'റെഡ് കാര്‍ഡാ'ണ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനു കളിക്കുന്ന ഫിര്‍മിനോ ബ്രസീലിനായി 55 മത്സരങ്ങളില്‍നിന്നായി 17 ഗോള്‍ നേടിയിട്ടുണ്ട്. ഈ സീസണില്‍ ലിവര്‍പൂളിനായി 19 മത്സരങ്ങളില്‍നിന്നായി എട്ടു ഗോളടിച്ച ഫിര്‍മിനോ നാല് അസിസ്റ്റും നടത്തിയിരുന്നു. മിന്നുന്ന ഫോമില്‍നില്‍ക്കെ ബ്രസീല്‍ ടീമില്‍നിന്ന് ഒഴിവാക്കപ്പെടുമെന്ന് ഫിര്‍മിനോ സ്വപ്നത്തില്‍പ്പോലും ചിന്തിച്ചിട്ടുണ്ടാകില്ല.

ഞാന്‍ സ്വപ്നംകണ്ടതോ സങ്കല്‍പിച്ചതോ ആയിരുന്നില്ല ഇതെന്നാണ് ഫിര്‍മിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ആരാധകരുടെ സ്‌നേഹസന്ദേശങ്ങള്‍ക്ക് നന്ദിപറഞ്ഞ ഫിര്‍മിനോ ആ സ്വപ്നത്തില്‍ ജീവിക്കാന്‍ തന്നെ അനുവദിച്ചതില്‍ ദൈവത്തോടും നന്ദിപറയുന്നുണ്ട്. നെയ്മര്‍ ഉള്‍പ്പെടെയുള്ള താരങ്ങളെയും ബ്രസീല്‍ ടീമിനെയും അഭിനന്ദിച്ചുകൊണ്ടാണ് ഹൃദയസ്പര്‍ശിയായ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Content Highlights: Roberto Firmino about Brazil World Cup snub


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented