ബ്രസൽസിൽ നിന്നുള്ള ചിത്രം | Photo: AFP
ബ്രസല്‍സ്: ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ മൊറോക്കോയ്ക്കെതിരേ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ ആരാധകരുടെ രോഷപ്രകടനം. മത്സരം പൂര്‍ത്തിയായതിന് പിന്നാലെ ആരാധകര്‍ കടകളും മറ്റും തകര്‍ക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
ആക്രമികള്‍ക്കെതിരേ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. അക്രമം വ്യാപിക്കാതിരിക്കാനായി മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു. റോഡുകളില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ജനക്കൂട്ടം പടക്കം പൊട്ടിക്കുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകന്റെ മുഖത്ത് പരിക്കേറ്റു. അക്രമം നിയന്ത്രണ വിധേയമാകുന്നതുവരെ നഗരമധ്യത്തിലേക്ക് വരരുതെന്ന് ബ്രസല്‍സ് മേയര്‍ ഫിലിപ്പ് ക്ലോസ് മുന്നറിയിപ്പ് നല്കി.
എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫിഫ റാങ്കിങ്ങില്‍ 22-ാം സ്ഥാനത്തുള്ള മൊറോക്കോ രണ്ടാം റാങ്കിലുള്ള ബെല്‍ജിയത്തെ തകര്‍ത്തത്. ഇതോടെ ബെല്‍ജിയത്തിന്റെ പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ കുറഞ്ഞു.
ആദ്യ മത്സരത്തില്‍ ബെല്‍ജിയം കാനഡയെ തോല്‍പ്പിച്ചിരുന്നു. നിലവില്‍ ഗ്രൂപ്പ് എഫില്‍ രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയിന്റുമായി ബെല്‍ജിയം മൂന്നാം സ്ഥാനത്താണ്.
Content Highlights: riots in brussels over belgiums world cup loss to morocco
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..