'ഇത് നെയ്മറിന്റെ സ്ഥലം'; ഫോട്ടോഷൂട്ടിനിടെ ഫ്രെഡിനെ മാറ്റിയിരുത്തി റിച്ചാര്‍ലിസണ്‍


റിച്ചാർലിസണും നെയ്മറും | Photo: twitter/ brazil team

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളില്‍ ഒന്നായ ബ്രസീല്‍ കഴിഞ്ഞ ദിവസമാണ് ഖത്തറില്‍ വിമാനമിറങ്ങിയത്. എന്നാല്‍ ഇതിന് മുമ്പ് ഫോട്ടോ സെഷനിടെ നടന്ന രസകരമായ ഒരു സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇതിന്റെ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഫോട്ടോ സെഷന് ടീം അംഗങ്ങള്‍ ഒരുങ്ങുന്നതിനിടെ മിഡ് ഫീല്‍ഡര്‍ ഫ്രെഡ് ഇരിപ്പിടത്തിന്റെ മധ്യത്തില്‍ വന്നിരുന്നു. ഇതുകണ്ട സ്‌ട്രൈക്കര്‍ റിച്ചാര്‍ലിസണ്‍, ഫ്രെഡിനെ എഴുന്നേല്‍പ്പിച്ച് ഇടതു വശത്ത് കൊണ്ടിരുത്തുന്നതാണ് വീഡിയോയിലുള്ളത്. ഇത് നെയ്മറിന്റെ സ്ഥലമാണെന്ന് റിച്ചാര്‍ലിസണ്‍ തമാശരൂപത്തില്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.നവംബര്‍ 25 രാത്രി 12.30-ന് സെര്‍ബിയക്കെതിരേയാണ് ബ്രസീലിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ജിയില്‍ ബ്രസീല്‍, കാമറൂണ്‍, സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്റ് ടീമുകള്‍ക്കൊപ്പമാണ് ബ്രസീല്‍.

ഖത്തര്‍ ലോകകപ്പ് വാര്‍ത്തകള്‍, ഫീച്ചറുകള്‍, ചിത്രങ്ങള്‍, വിശകലനങ്ങള്‍ എന്നിവയ്ക്കായി
Join Whatsapp Group
https://mbi.page.link/1pKR


Content Highlights: richarlison moves fred from the bench for occupying neymars spot

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented