Photo: Getty Images
ദോഹ: 2022 ഫുട്ബോള്‍ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരം പ്രഖ്യാപിച്ച് ഫിഫ. ബ്രസീലിന്റെ സൂപ്പര്‍താരം റിച്ചാര്ലിസണ് നേടിയ ഗോളാണ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ചതായി തിരഞ്ഞെടുത്തിരിക്കുന്നത്. സെര്‍ബിയയ്ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ് റിച്ചാര്‍ലിസണിന്റെ അത്ഭുത ഗോള്‍ പിറന്നത്.
വോട്ടെടുപ്പിലൂടെയാണ് റിച്ചാര്ലിസണ് പുരസ്കാര ജേതാവായത്. സെര്‍ബിയയ്ക്കെതിരായ മത്സരത്തിന്റെ 73-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. വിനീഷ്യസ് ജൂനിയറിന്റെ പാസ് സ്വീകരിച്ച റിച്ചാര്ലിസണ് അതിമനോഹരമായ ബൈസിക്കിള്‍ കിക്കിലൂടെ പന്ത് വലയിലെത്തിച്ചു. മത്സരത്തില്‍ ബ്രസീല്‍ 2-0 ന് വിജയിക്കുകയും ചെയ്തു.
25 കാരനായ റിച്ചാര്ലിസണ് ലോകകപ്പില്‍ ബ്രസീലിനായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഹോട്സ്പറിന്റെ താരമാണ് റിച്ചാര്ലിസണ്. ലോകകപ്പില്‍ ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായിരുന്നു. ഷൂട്ടൗട്ടിലൂടെ ക്രൊയേഷ്യയാണ് ബ്രസീലിനെ തകര്‍ത്തത്.
Content Highlights: fifa world cup 2022, richarlison goal, 2022 fifa world cup goal of the tournament, goal of the match
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..