ചേട്ടന് പരിക്ക്...കളത്തിലിറങ്ങി അനിയന്‍; അപൂര്‍വ കാഴ്ചയ്ക്ക് സാക്ഷിയായി ഖത്തര്‍ ലോകകപ്പ്


പരിക്കേറ്റ് നിലത്ത് കിടക്കുന്ന ലൂക്കാസ് ഹെർണാൻഡസ് | Photo: AFP

ദോഹ: കളിക്കളത്തില്‍ ഒരാള്‍ക്ക് പരിക്ക് പറ്റിയാല്‍ പകരം വേറെ കളിക്കാരന്‍ ഇറങ്ങും. അതില്‍ അസ്വാഭാവികമായി എന്താണ് എന്ന് ചോദിച്ചാല്‍ ലോകകപ്പിലെ ഗ്രൂപ്പ് ഡിയിലെ ഫ്രാന്‍സ് ഓസ്‌ട്രേലിയ മത്സരം സാക്ഷ്യം വഹിച്ചത് ചേട്ടന് പകരക്കാരനായി അനിയന്‍ എത്തുന്ന അപൂര്‍വ കാഴ്ചയ്ക്കാണ്. ഫ്രാന്‍സ് ടീമിലെ സഹോദരന്‍മാരാണ് ലൂക്കാസ് ഹെര്‍ണാന്‍ഡസും തിയോ ഹെര്‍ണാന്‍ഡസും.

മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ ലെഫ്റ്റ് ബാക്കായ ലൂക്കാസിന് കാല്‍മുട്ടിന് പരിക്ക് പറ്റി പുറത്ത് പോകേണ്ടി വന്നു. താരത്തിന് പകരക്കാരനായി കളത്തിലെത്തിയത് അനിയന്‍ തിയോ ആയിരുന്നു. മത്സരത്തില്‍ ഓസ്‌ട്രേലിയ ഗോള്‍ നേടി മുന്നിലെത്തിയതിന് തൊട്ട് പിന്നാലെയാണ് ഈ സഹോദരങ്ങള്‍ക്കിടയിലെ സബ്‌സ്റ്റിറ്റിയൂഷന്‍ നടന്നത്.



രണ്ട് ഹെര്‍ണാന്‍ഡസുമാരും കളിക്കുന്നത് ലെഫ്റ്റ് ബാക്ക് പൊസിഷനിലായതിനാല്‍ തന്നെ ഒരുമിച്ച് കളത്തിലുണ്ടാകാറില്ല. അതേസമയം ലൂക്കാസിനേറ്റ പരിക്കിനെ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഗുരുതരമായ പരിക്കാണ് താരത്തിനേറ്റിരിക്കുന്നതെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വിവരം.

ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ താരമാണ് ലൂക്കാസ് ഹെര്‍ണാന്‍ഡസ്. അനിയന്‍ തീയോ ഹെര്‍ണാന്‍ഡസ് ഇറ്റാലിയന്‍ സിരീ എ ക്ലബ്ബ് എ.സി മിലാന്റെ താരവും.

Content Highlights: france, theo hernandez, lucas hernandez


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented