ലോകകപ്പ് സംഘാടകര്‍ക്കിരിക്കട്ടെ ഒരു കൈയ്യടി; കളിക്കു മുമ്പ്‌ സൂപ്പര്‍ താരങ്ങളെ കണ്ട് തൊഴിലാളികള്‍


ഖത്തർ ലോകകപ്പിലെ നിർമാണ തൊഴിലാളികൾ | Photo: AP

ദോഹ: ഖത്തറിലെ ചൂടും പൊടിക്കാറ്റുമെല്ലാം സഹിച്ച് ലോകകപ്പിനോടനുബന്ധിച്ച് നിര്‍മാണ ജോലികളിലേര്‍പ്പെട്ട തൊഴിലാളികള്‍ക്ക് ഒടുവില്‍ സംഘാടകര്‍ നല്‍കിയത് അമൂല്യ സമ്മാനം. ലോകകപ്പിനെത്തിയ സൂപ്പര്‍ താരങ്ങളെ കാണാനും കൂടിക്കാഴ്ചയ്ക്കുമാണ് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ഇടപെട്ട് അവസരമൊരുക്കിയത്.

അര്‍ജന്റീന, അമേരിക്ക, ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്സ് കളിക്കാരുമായാണ് ജീവനക്കാര്‍ കൂടിക്കാഴ്ച നടത്തിയത്. തൊഴിലാളികള്‍ക്കൊപ്പം പന്തുതട്ടാനും താരങ്ങള്‍ സമയം കണ്ടെത്തി.



ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളായിരുന്നു താരങ്ങളോടൊപ്പം ചെലവഴിച്ചതെന്ന് അല്‍ റയ്യാന്‍ അഹമ്മദ്ബിന്‍ അലി സ്റ്റേഡിയത്തിലെ നിര്‍മാണജോലിക്കാരന്‍ ജിമ്മി സെര്‍വാനെ പറഞ്ഞു.

''ഇവിടെ ലോകകപ്പ് നടത്താന്‍ അവര്‍ എത്രമാത്രം പരിശ്രമിച്ചുവെന്ന് നമുക്കറിയാം. തൊഴിലാളികളുമായുള്ള കൂടിക്കാഴ്ച വളരെ നല്ല അനുഭവമായിരുന്നു''- ഇംഗ്ലണ്ട് താരം എറിക് ഡയര്‍ പറഞ്ഞു

Content Highlights: qatar world cup workers visits players before match


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022

Most Commented