മെസ്സിയൊണ്ട്, നെയ്മറൊണ്ട്, അല്‍-റിഹ്‌ലയൊണ്ട്...സ്‌പോര്‍ട്‌സ് വിപണിയില്‍ പടര്‍ന്ന് ഫുട്‌ബോള്‍ ജ്വരം


കണ്ണൂർ ഫോർട്ട് റോഡിലെ സ്പോർട്സ് ഷോറൂമിൽ ലോകകപ്പ് പ്രചാരണവസ്തുക്കൾ വാങ്ങാനെത്തിയ യുവാക്കൾ ‘അൽ-റിഹ്‍ല’ പന്ത് കണ്ട് കൗതുകം പൂണ്ടപ്പോൾ

കണ്ണൂര്‍: മെസ്സിയുടെയും നെയ്മറുടെയും റൊണാള്‍ഡോയുടെയും കിടിലന്‍ പോസ്റ്ററുകളുണ്ട്, ബ്രസീലിന്റെയും അര്‍ജന്റീനയുടെയും പോര്‍ച്ചുഗലിന്റെയും ജര്‍മനിയുടെയും വര്‍ണപതാകകളുണ്ട്, എല്ലാറ്റിനുമുപരിയായി ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക പന്തായ 'അല്‍-റിഹ്‌ല'യുണ്ട്... ലോകം മുഴുവന്‍ ഒരു തുകല്‍പന്തിന് പിറകെ പായാന്‍ ഒരാഴ്ചയില്‍ താഴെ അവശേഷിക്കെ വിപണിയില്‍ ഉത്സാഹത്തിന്റെ ഓളമാണ്.

വിവിധ ക്ലബ്ബുകാരും ആരാധകരും കൂട്ടായ്മകളും ചേര്‍ന്ന് ആഘോഷമാക്കുകയാണ് ഈ ലോകകപ്പ് സീസണ്‍. നവംബര്‍ 20-ന് ഖത്തര്‍ അല്‍ഖോറിലെ അല്‍ബെയ്ത്ത് സ്റ്റേഡിയത്തില്‍ ആതിഥേയരായ ഖത്തറും ഇക്വഡോറും ഏറ്റമുട്ടും മുന്‍പേ ലോകകപ്പുമായി 'സിങ്കാ'കാനുള്ള തിടുക്കത്തിലാണ് ആരാധകപ്പട.



'അല്‍-റിഹ്‌ല'യ്ക്ക് 14,000 രൂപയാണ് വില. പന്ത് കാണാനും സെല്‍ഫിയെടുക്കാനും ആരാധകരുടെ തിരക്കേറെ. 280 മുതല്‍ 850 രൂപവരെ വിലയുള്ള ജേഴ്‌സികള്‍ വിപണിയിലുണ്ട്. ഇഷ്ടടീമിന്റെ ജേഴ്‌സിയില്‍ സ്വന്തം ഫോട്ടോ പതിക്കാനുള്ള സൗകര്യം ചില സ്‌പോര്‍ട്‌സ് കടകളിലുണ്ട്. ''ജഴ്‌സി, ഫ്‌ലാഗ്, ബൂട്ട് എന്നിവയ്ക്ക് ആവശ്യക്കാരേറെയുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ അനുബന്ധസാമഗ്രികള്‍ വരാനിരിക്കുകയാണ്. മൊത്തമായി വാങ്ങാനെത്തുന്നവര്‍ക്ക് കിഴിവും നല്‍കുന്നുണ്ട്''- കണ്ണൂര്‍ ഫോര്‍ട്ട് റോഡിലെ സ്‌പോര്‍ട്‌സ് ഉപകരണ ഷോറൂമായ 'സ്‌പോര്‍ട്‌സ് കാമ്പസി'ലെ കെ.പി.ബഷീര്‍ പറയുന്നു. വിവിധ ടീമുകളുടെ ആരാധകര്‍ക്ക് ഇഷ്ടാനുസരണം സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഇദ്ദേഹം കടുത്ത പോര്‍ച്ചുഗല്‍ ആരാധകനാണ്.

ഷോറൂമില്‍ പ്രചാരണവസ്തുക്കള്‍ തിരഞ്ഞെടുക്കാനെത്തിയ അഴീക്കോട്ടെ യുവാക്കളുടെ സംഘത്തില്‍ വിവിധ ടീമുകളുടെ ആരാധകരുണ്ട്. ഇഷ്ടടീമിന് വിജയമുറപ്പിക്കുമ്പോഴും ലോകകപ്പിനെ വരവേല്‍ക്കുന്നതില്‍ എല്ലാവര്‍ക്കും തികഞ്ഞ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്.

തെരുവിലുമുണ്ട് കമ്പം

ഉത്പന്നങ്ങളുടെ വിലക്കൂടുതല്‍ കാരണം ലോകകപ്പ് ആഘോഷിക്കാനാകില്ലെന്ന് പരിഭവപ്പെടുന്ന ഫുട്‌ബോള്‍ പ്രേമികള്‍ നിരാശരാകേണ്ടതില്ല. കുറഞ്ഞ വിലയ്ക്കുള്ള ജേഴ്‌സിയും തൊപ്പിയും പതാകകളുമായി വഴിയോരവിപണിയും സജീവം. വിവിധ ടീമുകളുടെ ജേഴ്‌സികള്‍ പ്രദര്‍ശിപ്പിച്ചാണ് ഇവരുടെ കച്ചവടം.

കണ്ണൂരിലെ തെരുവിൽ വിവിധ ടീമുകളുടെ ജേഴ്സിയുമായി തിരുപ്പൂർ സ്വദേശി അബ്ദുൾ സമദ്
കണ്ണൂരിലെ തെരുവിൽ വിവിധ ടീമുകളുടെ ജേഴ്സിയുമായി തിരുപ്പൂർ സ്വദേശി അബ്ദുൾ സമദ്

''ആവശ്യക്കാരെത്തുന്നുണ്ട്. മത്സരങ്ങള്‍ തുടങ്ങുന്നതോടെ കച്ചവടം ഉഷാറാകുമെന്നാണ് പ്രതീക്ഷ..'' കണ്ണൂരിലെ തെരുവോര വില്പനക്കാരന്‍ തിരുപ്പൂര്‍ സ്വദേശി അബ്ദുള്‍സമദ് പറയുന്നു. കണ്ണൂരിലെ സ്ഥിരം കച്ചവടക്കാരനായ ഇദ്ദേഹം ലോകകപ്പ് സീസണില്‍ തിരുപ്പൂരില്‍നിന്ന് പ്രത്യേകമായി സാധനങ്ങള്‍ എത്തിക്കാറാണ് പതിവ്.

Content Highlights: fifa world cup 2022, kerala football, football world cup 2022, qatar world cup 2022, sports news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented