ബെല്‍ജിയത്തെ ഞെട്ടിച്ച് മൊറോക്കോയും സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനിയും | Day 08 RoundUp


ജർമനിയുടേയും മൊറോക്കോയുടേയും ഗോളാഘോഷം | Photo: AFP

ലോകകപ്പിലെ എട്ടാം ദിവസം അട്ടിമറികള്‍ നിറഞ്ഞതായിരുന്നു. കരുത്തരായ ജര്‍മനിയെ തോല്‍പ്പിച്ചെത്തിയ ജപ്പാനെ കോസ്റ്ററീക്ക വീഴ്ത്തുന്നതും ഫിഫ റാങ്കിങ്ങില്‍ രണ്ടാമതുള്ള ബെല്‍ജിയത്തെ മൊറോക്കോ തോല്‍പ്പിക്കുന്നതും എട്ടാം ദിനം കാണികള്‍ കണ്ടു. ക്രൊയേഷ്യയോടും തോറ്റ കാനഡ ലോകകപ്പില്‍ നിന്ന് പുറത്തായി. അതേസമയം, നിര്‍ണായക മത്സരത്തിനിറങ്ങിയ ജര്‍മനി സ്‌പെയ്‌നിനെ സമനിലയില്‍ പിടിച്ച് പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തുകയും ചെയ്തു.

കളിച്ചത് ജപ്പാന്‍, ജയിച്ചത് കോസ്റ്ററിക്ക

കളിയുടെ ഒഴുക്കിനെ തകിടം മറിച്ച് 81-ാം മിനിറ്റില്‍ കെയ്ഷര്‍ ഫുള്ളർ നേടിയ ഒറ്റ ഗോളിന്റെ പിന്‍ബലത്തില്‍ ജപ്പാനെതിരേ കോസ്റ്റാറീക്ക ജയിച്ചു കയറുകയായിരുന്നു. മത്സരത്തിന്റെ തുടക്കം മുതല്‍ ആവേശത്തോടെ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കോസ്റ്റാറീക്കന്‍ പ്രതിരോധം ജപ്പാന് ഗോള്‍ നിഷേധിച്ചുകൊണ്ടിരുന്നു.

Read More: അമ്പോ...എന്തൊരു നിര്‍ഭാഗ്യം, ജപ്പാനില്‍ നിന്ന് ജയം തട്ടിയെടുത്ത് കോസ്റ്ററീക്ക

രണ്ടാം റാങ്കുകാരെ വീഴ്ത്തി മൊറോക്കോ

കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ ബെല്‍ജിയത്തെ എണ്ണം പറഞ്ഞ രണ്ട് ഗോളുകള്‍ക്ക് മുട്ടുകുത്തിച്ച മൊറോക്കോ പ്രീ ക്വാര്‍ട്ടറിനുള്ള പ്രതീക്ഷ പൊലിപ്പിച്ചു നിര്‍ത്തി. 73-ാം മിനിറ്റില്‍ അബ്ദുള്‍ ഹമീദ് സാബിരിയാണ് ഒരു ഫ്രീ കിക്കില്‍ നിന്ന് ബെല്‍ജിയത്തെ ഞെട്ടിച്ച ആദ്യഗോള്‍ നേടിയത്. ഈ ലോകകപ്പില്‍ മൊറോക്കോയുടെ ആദ്യ ഗോളായിരുന്നു ഇത്. അവസാന വിസിലിന് കാതോര്‍ത്തിരിക്കെ തൊണ്ണൂറാം മിനിറ്റിലായിരുന്നു ബെല്‍ജിയത്തിന്റെ തോൽവി ഉറപ്പാക്കിയ രണ്ടാം ഗോള്‍ വലയില്‍ കയറിയത്. സക്കരിയ അബോക്ലാലിന്റെ വകയായിരുന്നു രണ്ടാമത്തെ ഗോള്‍.

Read More: അല്‍ തുമാമയില്‍ മൊറോക്കന്‍ അട്ടിമറി; തലതാഴ്ത്തി ബെല്‍ജിയം

ക്രൊയേഷ്യന്‍ തേരോട്ടത്തില്‍ കാനഡ പുറത്ത്

മത്സരം ചൂടുപിടിക്കും മുമ്പ് രണ്ടാം മിനിറ്റില്‍ തന്നെ വലകുലുക്കി കാനഡ, ക്രൊയേഷ്യയെ ഒന്ന് ഞെട്ടിച്ചു. എന്നാല്‍ രണ്ടാം മിനിറ്റില്‍ കിട്ടിയ ആ കൊട്ട് ക്രൊയേഷ്യയെ ഉണര്‍ത്തി. പിന്നീട് എണ്ണം പറഞ്ഞ നാല് ഗോളുകള്‍ കാനഡയുടെ വലയിലേക്ക് അടിച്ചുകയറ്റി ഗ്രൂപ്പ് എഫില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കിയ ശേഷമാണ് മോഡ്രിച്ചും സംഘവും ഖലീഫ സ്റ്റേഡിയത്തിലെ പുല്‍മൈതാനത്തു നിന്ന് തിരികെ കയറിയത്.

ഇരട്ട ഗോളുകളുമായി ആന്ദ്രേ ക്രാമറിച്ചും രണ്ട് ഗോളിനും വഴിയൊരുക്കിയ ഇവാന്‍ പെരിസിച്ചും ടീമിനായി തിളങ്ങിയപ്പോള്‍ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് കാനഡയെ ക്രൊയേഷ്യ തകര്‍ത്തത്. ഈ തോല്‍വിയോടെ കാനഡ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ജയത്തോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റോടെ ക്രൊയേഷ്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി.

Read More: ഖലീഫ സ്റ്റേഡിയത്തില്‍ ക്രൊയേഷ്യന്‍ തേരോട്ടം; കാനഡ പുറത്ത്

സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

ആരാധകര്‍ അക്ഷമയോടെ കാത്തിരുന്ന പോരാട്ടം. പ്രതിരോധക്കരുത്തില്‍ ജര്‍മനിയും പാസിങ് ഗെയിമിന്റെ വശ്യതയില്‍ സ്പെയിനും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പ്രവചനങ്ങള്‍ക്ക് സ്ഥാനമില്ലായിരുന്നു. ആക്രമണവും പ്രത്യാക്രമണവും പരസ്പരം പോരാടിയ മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ് ജര്‍മനിയും സ്പെയിനും. ഒരു ഘട്ടത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്ന ജര്‍മനി അവസാന മിനിറ്റുകളില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് സമനില പിടിച്ചെടുക്കുകയായിരുന്നു. പകരക്കാരനായി വന്ന് സ്പാനിഷ് പടയ്ക്ക് വേണ്ടി ഗോളടിച്ച ആല്‍വാരോ മൊറാട്ടയ്ക്ക് ജര്‍മനി മറുപടി നല്‍കിയത് മറ്റൊരു പകരക്കാരനെ ഇറക്കിയായിരുന്നു. നിക്ലാസ് ഫുള്‍ക്രഗ്. ഫുള്‍ക്രഗിന്റെ ഉജ്ജ്വല ഗോളിലൂടെ സമനില നേടുമ്പോള്‍ ജര്‍മന്‍ ക്യാമ്പില്‍ സന്തോഷത്തേക്കാള്‍ മുകളില്‍ നിന്നത് ആശ്വാസമാണ്. ആദ്യ മത്സരത്തില്‍ ജപ്പാനോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ ജര്‍മനി ഈ സമനിലയോടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി.

സമനില വഴങ്ങിയെങ്കിലും സ്പാനിഷ് പട തന്നെയാണ് ഗ്രൂപ്പ് ഇയില്‍ ഒന്നാമത്. രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റാണുള്ളത്. ഒരു പോയന്റുമായി ജര്‍മനി അവസാന സ്ഥാനത്താണ്. കോസ്റ്റാറീക്കയ്‌ക്കെതിരേയുള്ള ജര്‍മനിയുടെ അവസാന ഗ്രൂപ്പ് മത്സരം നിര്‍ണായകമാകും.

Read More: അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Content Highlights: qatar world cup football fay 08 round up


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023


Chintha Jerome

1 min

'വൈലോപ്പിള്ളിയുടെ വാഴക്കുല'; ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതരപിഴവ്

Jan 27, 2023

Most Commented