ജർമൻ ടീം പരിശീലനത്തിനിടെ | Photo: AP
ദോഹ: ലോകകപ്പ് ഫുട്ബോളില്‍ നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാനുള്ള അവസാന പോരാട്ടത്തിന് വമ്പന്മാര് ഇറങ്ങുന്നു. ജര്‍മനി, ബെല്‍ജിയം, ക്രൊയേഷ്യ ടീമുകളാണ് ബൂട്ടുകെട്ടുന്നത്. ഇവര്‍ക്കൊപ്പം പ്രതീക്ഷയോടെ മൊറോക്കോ, ജപ്പാന്, കോസ്റ്ററീക്ക ടീമുകളുമുണ്ട്. ഗ്രൂപ്പ് 'ഇ' യിലും 'എഫി'ലുമാണ് മത്സരങ്ങള്‍.
കടന്നുകൂടാന്‍ ജര്‍മനി
ഗ്രൂപ്പ് 'ഇ'യില്‍ വല്ലാത്തൊരു പ്രതിസന്ധിയിലാണ് ജര്‍മനി. ഒരു പോയന്റു മാത്രമാണ് അവസാന റൗണ്ട് മത്സരത്തിനിറങ്ങുമ്പോള്‍ ടീമിനുള്ളത്. സ്പെയിനിന് നാലു പോയന്റാണുള്ളത്. ജപ്പാനും കോസ്റ്ററീക്കയ്ക്കും മൂന്ന് പോയന്റ് വീതമുണ്ട്.
ജര്‍മനിക്ക് എതിരാളി കോസ്റ്ററീക്കയാണ്. സ്പെയിന് ജപ്പാനുമായി കളിക്കും. രണ്ട് കളികളും വ്യാഴാഴ്ച രാത്രി 12.30-നാണ്. സ്പെയിനെതിരേ ജയിച്ചാല്‍ ജപ്പാന് മുന്നേറാം. സമനിലയാണെങ്കില്‍ കോസ്റ്ററീക്ക- ജര്‍മനി മത്സരഫലത്തെ ആശ്രയിക്കേണ്ടിവരും. ജര്‍മനിക്കും ഇതേ അവസ്ഥയാണ്. ജയിച്ചാല്‍ മാത്രമേ പ്രതീക്ഷയ്ക്ക് വകയുള്ളു. ഇതും സ്പെയിന്- ജപ്പാന് മത്സരഫലത്തിന്റെ അടിസ്ഥാനത്തിലാകും. ജര്‍മനിക്കെതിരേ തോല്‍ക്കാതിരിക്കുകയും ജപ്പാന് തോല്‍ക്കുകയും ചെയ്താല്‍ കോസ്റ്ററീക്കയാകും മുന്നേറുന്നത്.
രണ്ട് സ്ഥാനം, മൂന്ന് ടീമുകള്‍
ഗ്രൂപ്പ് 'എഫി'ല്‍ രണ്ട് നോക്കൗട്ട് ബെര്‍ത്തിനായി മൂന്ന് ടീമുകളുടെ കടുത്ത പോരാട്ടമാണ്. കാനഡ നേരത്തെ തന്നെ പുറത്തായിരുന്നു. ക്രൊയേഷ്യക്കും മൊറോക്കോയ്ക്കും നാല് പോയന്റ് വീതവും ബെല്‍ജിയത്തിന് മൂന്ന് പോയന്റുമുണ്ട്. വ്യാഴാഴ്ച രാത്രി 8.30-ന് നടക്കുന്ന പോരാട്ടങ്ങളില്‍ ക്രൊയേഷ്യക്ക് ബെല്‍ജിയവും മൊറോക്കോയ്ക്ക് കാനഡയുമാണ് എതിരാളി. സമനില നേടിയാല്‍ ക്രൊയേഷ്യക്കും മൊറോക്കോയ്ക്കും പ്രീക്വാര്‍ട്ടറിലെത്താം.
Content Highlights: qatar world cup day 12 preview germany vs costarica
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..