മെസ്സിയും അര്‍ജന്റീനയും കളത്തിലേക്ക്; ശ്വാസമടക്കിപ്പിടിച്ച് ആരാധകര്‍


പരിശീലനത്തിനിടെ ലയണൽ മെസ്സി | Photo: AFP

ലുസെയ്ല്‍: തകര്‍പ്പന്‍ ജയത്തോടെ തുടക്കം, ലയണല്‍ മെസ്സിയുടെ ഗോള്‍, അപരാജിതകുതിപ്പില്‍ റെക്കോഡ്. ലോകകപ്പ് ഫുട്ബോളിലെ ആദ്യമത്സരത്തിന് ചൊവ്വാഴ്ച അര്‍ജന്റീന ഇറങ്ങുമ്പോള്‍ ആരാധകര്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണിത്. ഗ്രൂപ്പ് സി-യിലെ പോരാട്ടത്തില്‍ സൗദി അറേബ്യയാണ് എതിരാളി. ഉച്ചയ്ക്ക് 3.30-നാണ് മത്സരം.

കിരീടം മോഹിക്കുന്ന അര്‍ജന്റീനയ്ക്ക് ഒത്ത എതിരാളിയല്ല സൗദി. അതുകൊണ്ടുതന്നെ ആരാധകരുടെ മൂന്നു കാര്യങ്ങളും സഫലമാകാന്‍ സാധ്യത കൂടുതലാണ്. അവസാനം കളിച്ച 36 മത്സരങ്ങളില്‍ ടീം തോല്‍വിയറിഞ്ഞിട്ടില്ല. ഒരു മത്സരത്തില്‍ക്കൂടി തോല്‍ക്കാതിരുന്നാല്‍ ഇറ്റലി കൈവശംവെച്ചിരിക്കുന്ന 37 മത്സരങ്ങളിലെ അപരാജിതകുതിപ്പെന്ന റെക്കോഡിനൊപ്പമെത്തും. 27 ജയവും ഒമ്പത് സമനിലയുമാണ് ടീമിനുള്ളത്. 2019 ജൂലായ് ആറിന് ചിലിയെ തോല്‍പ്പിച്ചാണ് കുതിപ്പാരംഭിക്കുന്നത്. ആ വര്‍ഷത്തെ കോപ്പ അമേരിക്ക ഫുട്ബോള്‍ സെമിയില്‍ ബ്രസീലിനോടാണ് അവസാനമായി തോറ്റത്.



4-4-2 അല്ലെങ്കില്‍ 4-3-1-2 ശൈലിയിലാകും ലയണല്‍ സ്‌കലോനി ടീമിനെ ഇറക്കുന്നത്. 4-4-2 ആണെങ്കില്‍ ലൗട്ടാറോ മാര്‍ട്ടിനെസും ലയണല്‍ മെസ്സിയും മുന്നേറ്റത്തില്‍ വരും. മാക് അലിസ്റ്ററും എയ്ഞ്ചല്‍ ഡി മരിയയും വിങ്ങുകളില്‍ കളിക്കും. ലിയനാര്‍ഡോ പാരെഡസും റോഡ്രിഗോ ഡി പോളും സെന്‍ട്രല്‍ മിഡ്ഫീല്‍ഡിലും ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലുമായുണ്ടാകും. 4-3-1-2 ശൈലിയാണെങ്കില്‍ മെസ്സി താഴോട്ടിറങ്ങിക്കളിക്കും. മരിയയും മാര്‍ട്ടിനെയും മുന്നേറ്റത്തില്‍ വരും.

മറുവശത്ത് സൗദി 4-3-3 ശൈലിയില്‍ കളിക്കാനാണ് സാധ്യത. മുന്നേറ്റത്തില്‍ സലേം അല്‍ ഡ്വാസരി-ഫിറാസ് അല്‍ ബുറയ്കാന്‍-ഹട്ടന്‍ ബഹെബ്രി എന്നിവരെയാകും പരിശീലകന്‍ ഹാര്‍വെ റെനാര്‍ഡ് പരിശീലിപ്പിക്കുന്നത്.

ഗ്രൂപ്പ് സി-യിലെ മറ്റൊരു മത്സരത്തില്‍ മെക്സിക്കോ പോളണ്ടിനെ നേരിടും. രാത്രി 9.30-നാണ് മത്സരം.

സാധ്യതാ ഇലവന്‍

അര്‍ജന്റീന: എമിലിയാനോ മാര്‍ട്ടിനെസ്, ഓട്ടാമെന്‍ഡി, ടാഗ്ലിയാഫികോ, ക്രിസ്റ്റ്യന്‍ റൊമേറോ, മൊളീന, മാക് അലിസ്റ്റര്‍, ഡി പോള്‍, പാരഡെസ്, മരിയ, മാര്‍ട്ടിനെസ്, മെസ്സി
സൗദി: അല്‍ ഒവൈസ്, സുല്‍ത്താന്‍ അല്‍ ഗനാം, അല്‍ബ്ദുള്ള അല്‍ അംറി, അലി അല്‍ ബോലെയ്, യാസില്‍ അല്‍ ഷഹര്‍നി, സമി അല്‍ നജെയ്, റിയാദ് ഷറാഹി, സല്‍മന്‍ അല്‍ ഫറാജ്, ഡ്വാസരി, ബുറെയ്കാന്‍, ബഹെബ്രി.

ഫ്രാന്‍സ് തുടങ്ങുന്നു

ദോഹ: ഈ ലോകകപ്പില്‍ ഫ്രാന്‍സിന്റെ ഏറ്റവും വലിയ എതിരാളി പരിക്കാണ്. കളിക്കാര്‍ക്കേറ്റ പരിക്കുമൂലം ഇത്രയേറെ ആഘാതമുണ്ടായ മറ്റൊരു ടീമില്ല. ഗ്രൂപ്പ് ഡി-യിലെ മത്സരത്തില്‍ ചൊവ്വാഴ്ച ഓസ്ട്രേലിയയാണ് നിലവിലെ ചാമ്പ്യന്മാരുടെ എതിരാളി. രാത്രി 12.30-നാണ് കളി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ വൈകീട്ട് 6.30-ന് ഡെന്‍മാര്‍ക്ക് ടുണീഷ്യയുമായി കളിക്കും.

4-3-1-2 ശൈലിയിലാകും ദെഷാംപ്സ് ടീമിനെ ഇറക്കുന്നത്. എംബാപ്പെക്കൊപ്പം ഒളിവര്‍ ജിറൂഡ് മുന്നേറ്റത്തില്‍ വരും. അന്റോയില്‍ ഗ്രീസ്മാന്‍ മധ്യനിരയ്ക്കും മുന്നേറ്റത്തിനുമിടയില്‍ കളിക്കും. അഡ്രിയന്‍ റാബിയോട്ട്, യൂസൗഫ് ഫോഫാന, ഔറെലിയന്‍ ചൗമെനി എന്നിവരാകും മധ്യനിരയില്‍.

ഓസ്ട്രേലിയ 4-2-3-1ലാകും കളിക്കുന്നത്. ഏക സ്ട്രൈക്കറായി ജെയ്മി മാക് ലാരനെയാകും പരിശീലകന്‍ ഗ്രഹാം അര്‍നോള്‍ഡ് പരിശീലിപ്പിക്കുന്നത്. മാത്യു ലെക്കി, അവെര്‍ മാബില്‍ എന്നിവരാകും വിങ്ങില്‍. അഡിന്‍ ഹ്രുസ്റ്റിക് അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ കളിക്കുന്നത്.

സാധ്യതാ ഇലവന്‍

ഫ്രാന്‍സ്: ലോറിസ്, പവാര്‍ഡ്, ഉപമെക്കാനോ, കൊനാറ്റെ, ഹെര്‍ണാണ്ടസ്, ചൗമെനി, റാബിയോട്ട്, ഫോഫാന, ഗ്രീസ്മാന്‍, എംബാപ്പെ, ജിറൂഡ്
ഓസ്ട്രേലിയ: റയാന്‍, അറ്റ്കിന്‍സന്‍, ഷൂറ്റെര്‍, റൗലെസ്, ബെഹിച്ച്, ഇര്‍വിന്‍, മൂണി, മാബില്‍, ഹ്രുസ്റ്റിക്, ലെക്കി, മാക്ലാരന്‍.

ഖത്തര്‍ ലോകകപ്പ് വാര്‍ത്തകള്‍, ഫീച്ചറുകള്‍, ചിത്രങ്ങള്‍, വിശകലനങ്ങള്‍ എന്നിവയ്ക്കായി
Join whatsapp Group
https://mbi.page.link/1pKR

Content Highlights: qatar world cup 2022 day matches preview argentina vs saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented