മാനേം കാണാം, മോനേം കാണാം...


സിറാജ് 

ദോഹയിലേക്കുള്ള വിമാനത്തിലിരുന്ന് റെജി ഹയ്യാ കാർഡ് കാണിക്കുന്നു

സെനഗലിന്റെ സാദിയോ മാനെയും പന്തളത്തുകാരന്‍ റെജിയുടെ മോനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ദോഹയിലേക്കു പറക്കുമ്പോള്‍ ആകാശത്തുവെച്ചാണ് റെജി മലയാളിയുടെ 'സാമ്പത്തികാസൂത്രണ'വും ഫുട്ബോള്‍ പ്രണയവും ഒരുപോലെ കൈകോര്‍ക്കുന്ന തകര്‍പ്പന്‍ ആശയത്തിന്റെ കഥ പറഞ്ഞത്. ഖത്തറില്‍ താമസിക്കുന്ന ഭാര്യയെയും മകനെയും കാണാനാണ് പന്തളം കുടശ്ശനാട് സ്വദേശി റെജി മാത്യു ദോഹയിലേക്കു പറക്കുന്നത്. ലോകകപ്പ് സമയമായതിനാല്‍ ഹയ്യാ കാര്‍ഡുള്ളവര്‍ക്കു മാത്രമാണ് ഇപ്പോള്‍ ഖത്തറിലേക്ക് പ്രവേശനം. ഹമദ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായി ജോലിചെയ്യുന്ന ഭാര്യ നിഷയെയും എട്ടാം ക്ലാസില്‍ പഠിക്കുന്ന മകന്‍ അലനെയും കാണാന്‍ യാത്രതിരിക്കാനിരുന്നപ്പോഴാണ് ഹയ്യാ കാര്‍ഡ് റെജിയുടെ മുന്നില്‍ വില്ലനാകുന്നത്. അതോടെ മോനെ കാണാനുള്ള ഏക മാര്‍ഗമായി റെജിയുടെ മുന്നില്‍ തെളിഞ്ഞത് ലോകകപ്പിനുള്ള ടിക്കറ്റ് സ്വന്തമാക്കലായിരുന്നു.

ലോകകപ്പ് ടിക്കറ്റിനായി അപേക്ഷിച്ചപ്പോള്‍ റെജിക്കു കിട്ടിയത് സെനഗലും ഖത്തറും തമ്മിലുള്ള കളിയാണ്. മകന്‍ അലന് ഇഷ്ടപ്പെട്ട താരംകൂടിയാണ് മുന്‍ ലിവര്‍പൂള്‍ താരമായ സാദിയോ മാനെ. ''മോനെയും ഭാര്യയെയും കാണാനായി ദോഹയിലേക്കു പോകുമ്പോള്‍ ഒരു മാസത്തേക്കുള്ള വിസയുടെ ഫീസ് 200 റിയാലാണ്. മൂന്നുമാസം അവിടെ നില്‍ക്കുമ്പോള്‍ 600 റിയാല്‍ വിസയ്ക്കായി നല്‍കണം. സെനഗലിന്റെ മത്സരത്തിനുള്ള ടിക്കറ്റ് എനിക്കു കിട്ടിയത് 600 റിയാലില്‍ താഴെയുള്ള തുകയ്ക്കാണ്. അങ്ങനെ നോക്കുമ്പോള്‍ സെനഗലിന്റെ കളിക്കുപോകുമ്പോള്‍ എനിക്ക് മാനെയും കാണാം എന്റെ മോനെയും കാണാം. ബാക്കി റിയാല്‍ കൈയിലിരിക്കുകയും ചെയ്യും.'' -റെജി പറഞ്ഞു.റെജിയെപ്പോലെ ഒരുപാട് മലയാളികള്‍ ഖത്തറിലേക്ക് പറന്നെത്തുന്ന കാലംകൂടിയാണ് ലോകകപ്പ് ഫുട്ബോള്‍. ഹയ്യാ കാര്‍ഡുള്ളവര്‍ക്ക് അതിലേക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ ആയ മൂന്നുപേരെക്കൂടി ചേര്‍ക്കാമെന്നതും ഒട്ടേറെ മലയാളികള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പിന്റെ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നതിനു പിന്നാലെ മാച്ച് ടിക്കറ്റില്ലാത്തവര്‍ക്കും ഖത്തറിലെത്താം. എന്നാല്‍, അതിന് വിസാ ഫീസായി 500 റിയാല്‍ നല്‍കേണ്ടിവരും.

പ്രിയപ്പെട്ടവര്‍ക്കൊപ്പം അരുമമൃഗങ്ങള്‍ക്കുകൂടി ഖത്തര്‍ ലോകകപ്പ് സമയത്ത് സ്വാഗതമോതുന്നുണ്ട്. യൂറോപ്പില്‍നിന്നെത്തിയ ചില ആരാധകര്‍ അവരുടെ വളര്‍ത്തുമൃഗങ്ങളെ കൂടെക്കൂട്ടിയിട്ടുണ്ട്. എന്നാല്‍, അരുമകളുടെ പ്രവേശനത്തിന് കടുകട്ടിയായ കുറെ നിയമങ്ങള്‍ പാലിക്കാനുണ്ട്. നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും ഖത്തറിലെത്തുന്നതിന് 30 ദിവസത്തിനുള്ളില്‍ എടുത്ത സാധുതയുള്ള ഇറക്കുമതി പെര്‍മിറ്റ് ഉണ്ടായിരിക്കണം. ഇലക്ട്രോണിക് മൈക്രോ ചിപ്പ് ഘടിപ്പിച്ചിരിക്കണം. നായകള്‍ക്കും പൂച്ചകള്‍ക്കും കുറഞ്ഞത് ഏഴുമാസം പ്രായമുണ്ടായിരിക്കണം. പൂച്ചകള്‍ക്ക് ട്രിപ്പിള്‍ വാക്സിനേഷനും നായകള്‍ക്ക് നാലുതരത്തിലുള്ള വാക്സിനേഷനും പൂര്‍ത്തിയാക്കിയിരിക്കണമെന്നും നിബന്ധനയുണ്ട്. ഇത്രയൊക്കെ ചെയ്ത് അരുമകളെ കൂടെക്കൂട്ടണോയെന്നു ചോദിച്ചാല്‍ ചിലര്‍ ഉടനെ കൗണ്ടറടിക്കും -ലോകകപ്പ് ഫുട്ബോള്‍ മൃഗങ്ങള്‍കൂടി കണ്ടാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ!


ദോഹയിലേക്കുള്ള വിമാനത്തിലിരുന്ന് റെജി ഹയ്യാ കാര്‍ഡ് കാണിക്കുന്നു

Content Highlights: fifa world cup 2022, qatar world cup 2022, football news, sports news, qatar world cup mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented