ഖത്തര്‍ പറയുന്നു അഹ് ലന്‍ ബിക്, ലോകകപ്പ് ഡ്രസ് റിഹേഴ്സല്‍ അവസാന ഘട്ടത്തില്‍


ദോഹയില്‍ നിന്ന് സിറാജ് കാസിം

Photo: AFP

ദോഹ:രാവുറങ്ങാതെ അല്‍ ബിദ്ദ പാര്‍ക്കില്‍ ഒത്തുചേരുമ്പോള്‍ ഒന്നു മാത്രമേ ഖത്തറിന് ലോകത്തോടു പറയാനുണ്ടായിരുന്നുള്ളൂ, അഹ്ലന്‍ ബിക് (സ്വാഗതം). ഭൂമിയിലെ ഏറ്റവും വലിയ കായികോത്സവത്തിനു പൂര്‍ണസജ്ജമായി ഖത്തറിന്റെ വിളംബരം. ലോകകപ്പ് ഫുട്ബോളിനു ഞായറാഴ്ച കിക്കോഫാകാനിരിക്കെ, ഖത്തറിന്റെ ഡ്രസ് റിഹേഴ്സല്‍ അവസാന ഘട്ടത്തില്‍. ലോകകപ്പിനായി കൂടുതല്‍ ടീമുകള്‍ എത്തിയതോടെ ഖത്തറിലെ ടീം ബേസ് ക്യാമ്പുകളും പരിശീലന മൈതാനങ്ങളും ഉണര്‍ന്നു. ഞായറാഴ്ച രാത്രി ഏഴ് മണിക്ക് (ഇന്ത്യന്‍ സമയം 9.30) ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കന്‍ പ്രതിനിധികളായ എക്വഡോറും തമ്മിലാണ് ഉദ്ഘാടന മത്സരം.

ഇംഗ്ലണ്ട്, ഹോളണ്ട്, ഡെന്‍മാര്‍ക്ക് എന്നീ ടീമുകളാണ് കഴിഞ്ഞദിവസം ദോഹയിലെത്തിയത്. ലോകകപ്പിനുള്ള ടീമുകളുടെ പ്രഖ്യാപനവും പൂര്‍ത്തിയായതോടെ അവസാനഘട്ട പരിശീലനമത്സരങ്ങളുടെ തിരക്കിലാണ് എല്ലാവരും. അര്‍ജന്റീന, ജര്‍മനി, ക്രൊയേഷ്യ തുടങ്ങിയ വമ്പന്‍ ടീമുകള്‍ ബുധനാഴ്ച പരിശീലനമത്സരത്തിനായി ബൂട്ടണിഞ്ഞു. വ്യാഴാഴ്ച സ്‌പെയിന്‍, മെക്‌സിക്കോ, സ്വിറ്റ്സര്‍ലന്‍ഡ്, ഘാന തുടങ്ങിയ ടീമുകള്‍ കളത്തിലിറങ്ങും. ബെല്‍ജിയം, പോര്‍ച്ചുഗല്‍ തുടങ്ങിയ വമ്പന്മാര്‍ വെള്ളിയാഴ്ചയാണ് ലോകകപ്പിനുമുമ്പുള്ള അവസാന പരിശീലന മത്സരത്തിനായി കളത്തിലിറങ്ങുന്നത്.



ബുധനാഴ്ച രാത്രി ദോഹയിലെ അല്‍ ബിദ്ദ പാര്‍ക്കിലെ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ വേദിയിലാണ് ഖത്തര്‍ ലോകകപ്പിന്റെ അവസാനഘട്ട ടെസ്റ്റ് ഇവന്റ് നടത്തിയത്. 40,000 പേര്‍ക്ക് ഒരേസമയം കളി കാണാന്‍ സൗകര്യമുള്ളതാണ് അല്‍ ബിദ്ദയിലെ ഫാന്‍ ഫെസ്റ്റിവല്‍ വേദി. ഹയ്യാ കാര്‍ഡുള്ളവര്‍ക്കാണ് ടെസ്റ്റ് ഇവന്റിലേക്കു പ്രവേശനം അനുവദിച്ചത്. ഞായറാഴ്ചയാണ് ലോകകപ്പിന്റെ കിക്കോഫെങ്കിലും ശനിയാഴ്ച മുതല്‍ ഫാന്‍ ഫെസ്റ്റിവല്‍ വേദി ആരാധകര്‍ക്കായി തുറന്നു നല്‍കും. ഫൈനല്‍ ദിനമായ ഡിസംബര്‍ 18 വരെ കാണികളുടെ പ്രധാന ആഘോഷവേദി കൂടിയാണ് അല്‍ ബിദ്ദ പാര്‍ക്ക്.

ഡ്രസ് റിഹേഴ്സലും വിജയകരമായി പൂര്‍ത്തിയായതോടെ ഉദ്ഘാടനച്ചടങ്ങിലെ വിസ്മയങ്ങള്‍ എന്തൊക്കെയായിരിക്കുമെന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം. 'വക്കാ വക്കാ' ഗാനത്തിലൂടെ ലോകത്തെ മുഴുവന്‍ ത്രസിപ്പിച്ച കൊളംബിയന്‍ പോപ്പ് ഗായിക ഷാക്കിറ ഉള്‍പ്പെടെയുള്ളവര്‍ ഉദ്ഘാടനച്ചടങ്ങിനുണ്ടാകുമെന്നാണ് സൂചന.

സ്‌കൂളുകളെല്ലാം അടയ്ക്കുകയും ഓഫീസ് സമയം ക്രമീകരിക്കുകയും ചെയ്തതോടെ ഖത്തര്‍ പൂര്‍ണമായി ലോകകപ്പ് ആവേശത്തിലേക്കു കൂടുമാറിത്തുടങ്ങി. ഖത്തറിലെ സ്‌കൂളുകളെല്ലാം അവധികഴിഞ്ഞ് അടുത്തവര്‍ഷം ആദ്യത്തിലേ തുറക്കുകയുള്ളൂ. ഓഫീസുകളുടെയും മറ്റു സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന സമയം പുതുക്കി ക്രമീകരിച്ചതോടെ അവിടെയുള്ളവര്‍ക്കും ലോകകപ്പ് മത്സരങ്ങള്‍ കാണാനാകും.

Content Highlights: fifa world cup 2022, qatar world cup 2022, football world cup, sports news, sports news, fifa


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented