മൊഞ്ചത്തിയായി ഖത്തര്‍, ആരാധകര്‍ ആവേശത്തില്‍


Photo: AFP

ദോഹ: ഉത്സവത്തിമിര്‍പ്പിലാണ് ഖത്തര്‍. ലുസൈലും അല്‍ബൈത്തും അല്‍തുമാമയുമെല്ലാം ഒരുങ്ങിക്കഴിഞ്ഞു. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളിലേക്കാണ് ഖത്തര്‍ അതിഥികളെ വരവേല്‍ക്കുന്നത്. അറേബ്യന്‍ നാട്ടിലെ പ്രഥമ ഫുട്ബോള്‍ ലോകകപ്പ്, ചരിത്രത്തിന്റെ ഭാഗമാക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദിന്റെ ഭരണകൂടം. വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ഖത്തറിന്റെ തെരുവുകളില്‍ ആരാധകരുടെ ആവേശപ്രകടനങ്ങളും സജീവമായി.

ഫാന്‍സിന്റെ ആറാട്ട്



ദോഹ കോര്‍ണിഷിലും സൂഖ് വാഖിഫിലും നിറയെ മെസ്സിയും നെയ്മറും ക്രിസ്റ്റ്യാനോയുമാണ്. അര്‍ജന്റീനയ്ക്കും ബ്രസീലിനും വേണ്ടിയുള്ള മുദ്രാവാക്യങ്ങളും. വിവിധ ജേഴ്സികള്‍ ധരിച്ച ഫുട്ബോള്‍ പ്രേമികളെക്കൊണ്ട് തെരുവ് മഴവില്ലഴകായി. ആരാധകരുടെ പ്രകടനങ്ങള്‍ സജീവമാവുകയാണ്. താരങ്ങളുടെ മുഖചിത്രങ്ങളും കട്ടൗട്ടുകളുമായാണ് വിവിധ രാജ്യങ്ങളുടെ ആരാധകര്‍ പൊതുയിടങ്ങള്‍ കൈയടക്കുന്നത്. മിക്ക പ്രകടനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതും പങ്കെടുക്കുന്നതിലേറെയും മലയാളികളാണ്. പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളുടെ ആരാധകരും ഖത്തറിലെ തെരുവില്‍ ജാഥകളുമായുണ്ട്. ഖത്തറിന്റെ കൊടിപിടിച്ച് ഖത്തറിന് 'ജയ്' വിളിക്കാനും ആരാധകര്‍ക്ക് മടിയില്ല. ലോകകപ്പ് കാണുന്നതിനായി ദോഹയിലേക്ക് കാണികളുടെ ഒഴുക്ക് ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ കളി കാണാനെത്തുന്നവരെക്കൊണ്ട് ദോഹയിലിറങ്ങും.

ട്രോഫി എത്തി

ഫുട്ബോള്‍ ലോകകപ്പ് ജേതാക്കള്‍ക്ക് സമ്മാനിക്കാനുള്ള ട്രോഫിയും ഖത്തറിലെത്തി. ലോകകപ്പിന് യോഗ്യത നേടിയ 32 രാജ്യങ്ങളിലും പര്യടനം നടത്തിയാണ് 20 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ട്രോഫി വേദിയിലേക്കെത്തിയത്. ഇറ്റലി ലോകകപ്പിന് യോഗ്യത നേടിയിട്ടില്ലെങ്കിലും ഖത്തറിലെ ഒരു ഇറ്റാലിയന്‍ കുടുംബം ട്രോഫിയെ വരവേല്‍ക്കാനെത്തിയിരുന്നു. 1971-ല്‍ ഇറ്റലിയിലെ മിലാന്‍ സ്വദേശിയായ കലാകാരന്‍ സില്‍വിയോ ഗസ്സാനിഗയാണ് ഇന്ന് കാണുന്ന രൂപത്തിലുള്ള കിരീടം രൂപപ്പെടുത്തിയത്. മൂന്ന് തവണ കിരീടം നേടിയ ബ്രസീലിന് പഴയ കിരീടമായ യൂള്‍സ് റിമെ ട്രോഫി നിലനിര്‍ത്താന്‍ അനുമതി നല്‍കിയശേഷമാണ് പുതിയ കിരീടം നിര്‍മിച്ചത്. ഫിഫയുടെ മൂന്നാം പ്രസിഡന്റിനോടുള്ള ബഹുമാനാര്‍ഥമായിരുന്നു യൂള്‍സ് റിമെ ട്രോഫി എന്ന പേര് നല്‍കിയിരുന്നത്.

തൊഴിലാളികളെ കാണാന്‍ ഡച്ച് താരങ്ങളെത്തും

ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങള്‍ നിര്‍മിച്ച കുടിയേറ്റ തൊഴിലാളികളെ കാണാന്‍ ഡച്ച് ഫുട്ബോള്‍ താരങ്ങളെത്തും. ഖത്തറിലെ ജോലിക്കിടെ തൊഴിലാളികള്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വിധേയരായിരുന്നെന്ന ലണ്ടന്‍ ആസ്ഥാനമായുള്ള റൈറ്റ്സ് ഗ്രൂപ്പ് ഇക്വിഡെത്തിന്റെ വെളിപ്പെടുത്തലുകള്‍ക്കിടെയാണ് നെതര്‍ലന്‍ഡ്സ് ടീം കുടിയേറ്റ തൊഴിലാളികളെ സന്ദര്‍ശിക്കുന്നത്. മനുഷ്യാവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡച്ച് ഫുട്ബോള്‍ ഫെഡറേഷന്റെ ശ്രമത്തിന്റെ ഭാഗമായാണിത്.

Content Highlights: fifa world cup 2022, world cup, fifa world cup, qatar world cup, sports news, qatar football


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented