Photo: Getty Images
ദോഹ: ഒടുവില്‍ ലോകകപ്പില്‍ ഒരു ആശ്വാസ വിജയത്തിനായി കളത്തിലിറങ്ങിയ ഖത്തറിന് വീണ്ടും നിരാശ. കന്നി ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനോട് തോല്‍വി വഴങ്ങി ആതിഥേയര്‍ പുറത്തായി.
ഇതോടെ ലോകകപ്പിന്റെ ചരിത്രത്തില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു പോയന്റ് പോലും നേടാതെ പുറത്താകുന്ന ആദ്യ ആതിഥേയ രാജ്യമായിരിക്കുകയാണ് ഖത്തര്‍.
ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ എക്വഡോറിനോട് 2-0 ന് തോറ്റ ഖത്തര്‍ രണ്ടാം മത്സരത്തില്‍ സെനഗലിനോട് ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കും തോറ്റു. ഒടുവില്‍ ഇത് ഇപ്പോള്‍ നെതര്‍ലന്‍ഡ്സിനോട് എതിരില്ലാത്ത രണ്ടു ഗോളിനും തോറ്റു.
മാത്രമല്ല ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴു ഗോളുകളാണ് ഖത്തര്‍ വഴങ്ങിയത്. ഒരു ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ആതിഥേയ രാജ്യം വഴങ്ങുന്ന ഏറ്റവും അധികം ഗോളുകളാണിത്.
Content Highlights: Qatar are the first host nation in history to finish the World Cup group stages with 0 points
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..