photo: twitter/ Diana
ദോഹ: ഗ്രൂപ്പ് എച്ചിലെ പോര്‍ച്ചുഗല്‍ യുറഗ്വായ് മത്സരത്തിനിടെ പ്രതിഷേധവുമായി കാണികളിലൊരാള്‍ മൈതാനത്തിനിറങ്ങി. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് സംഭവം. കൈയില്‍ മഴവില്‍ നിറത്തിലുള്ള പതാക പിടിച്ച യുവാവ് നീലനിറത്തിലുള്ള സൂപ്പര്മാന് ടീ-ഷര്‍ട്ട് ധരിച്ചാണ് മൈതാനത്തിലൂടെ ഓടിയത്. ടീ-ഷര്‍ട്ടിന്റെ മുന്‍ഭാഗത്ത് 'സേവ് യുക്രൈന്' എന്നും പിന്നില്‍ ' റെസ്പെക്ട് ഫോര്‍ ഇറാനിയന്‍ വുമണ്‍' എന്നും എഴുതിയിരുന്നു.
പ്രതിഷേധക്കാരനെ പിന്തുടര്ന്ന് സെക്യൂരിറ്റിയും പിറകേ ഓടി. തുടര്‍ന്ന് റഫറി മഴവില്‍ നിറത്തിലുള്ള പതാക വെള്ളവരയ്ക്ക് പുറത്തേക്ക് നീക്കി. അല്‍പ്പസമയത്തിന് ശേഷം പതാക പൂര്‍ണമായും മൈതാനത്തുനിന്ന് നീക്കം ചെയ്തു.
പ്രതിഷേധക്കാരനെതിരേ എന്തെങ്കിലും നിയമനടപടിയെടുത്തോ എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. ഫിഫയും സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
സ്വവർഗാനുരാഗത്തിനെതിരേ നിയമം നിലനിൽക്കുന്ന രാജ്യമാണ് ഖത്തർ. നേരത്തേ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് വിവിധ നിറത്തിലുള്ള 'വണ്‍ ലൗ' ആം ബാന്‍ഡ് ധരിക്കാനോ ആരാധകര്‍ക്ക് മഴവില്‍ നിറങ്ങളിലുള്ള ചിഹ്നങ്ങള്‍ ഉപയോഗിക്കാനോ അനുമതിയുണ്ടായിരുന്നില്ല. അതേ സമയം രാജ്യത്തിന്റെ സംസ്കാരത്തെ ബഹുമാനിച്ചുകൊണ്ട് എല്ലാവര്ക്കും വരാമെന്ന് ഖത്തര്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: Protestor with rainbow flag runs onto field at World Cup
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..