photo: Getty Images
ആരാധിക്കുന്ന ക്ലബ്ലിനെ മാറ്റുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ ആരാധിക്കുന്ന രാജ്യത്തെ മാറ്റിയാലോ. പ്രശസ്ത പാരഗ്വായന്‍ മോഡലായ ലാരിസ്സ റിക്വെല്‍മിയും ഇപ്പോള്‍ ഇഷ്ട രാജ്യത്തെ മാറ്റിയിരിക്കുകയാണ്.
2010-ലോകകപ്പില്‍ ലാരിസ്സ സ്വന്തം രാജ്യമായ പാരഗ്വായിയെയാണ് സപ്പോര്‍ട്ട് ചെയ്തത്. അന്ന് സ്തനങ്ങള്ക്കിടയില് മൊബൈല്‍ ഫോണ്‍ വെച്ചുകൊണ്ട് ഗാലറിയിലിരിക്കുന്ന ലാരിസ്സയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. പാരഗ്വായ് ഫൈനലിലെത്തിയാല്‍ നഗ്നമായി മാസികയ്ക്ക് വേണ്ടി ഫോട്ടോ ഷൂട്ട് ചെയ്യുമെന്നും ലാരിസ്സ പറഞ്ഞിരുന്നു. എന്നാല്‍ പാരഗ്വായ് ലോകകപ്പില്‍ സ്പെയ്നിനെതിരേ തോറ്റ് പുറത്താകുകയായിരുന്നു. പിന്നീട് നഗ്നമായ ലാരിസ്സയുടെ ചിത്രങ്ങള്‍ പ്ലേബോയ് മാസികയുടെ ബ്രസീല്‍ പതിപ്പില്‍ വന്നിരുന്നു.
2022 ഖത്തര്‍ ലോകകപ്പിലേക്ക് പാരഗ്വായിക്ക് യോഗ്യതനേടാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ ലാരിസ്സ മറ്റൊരു ലാറ്റിനമേരിക്കന്‍ രാജ്യത്തെ സപ്പോര്‍ട്ട് ചെയ്തുകൊണ്ടാണ് മുന്നോട്ട് വന്നിട്ടുള്ളത്. പച്ചയും മഞ്ഞയും നിറത്തിലുള്ള ബിക്കിനി വസ്ത്രമണിഞ്ഞ് ബ്രസീലിനായുള്ള സപ്പോര്‍ട്ട് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് പാരഗ്വായ് മോഡല്‍. പതിവുപോലെ സ്തനങ്ങള്ക്കിടയില് മൊബൈല്‍ വെച്ചുകൊണ്ടുള്ള ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ മോഡല്‍ പങ്കുവെച്ചത്.
പാരഗ്വായില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന മോഡലുകളിലൊരാളാണ് ലാരിസ്സ റിക്വെല്‍മി. ഇന്‍സ്റ്റഗ്രാമില്‍ 1.9 മില്ല്യണ്‍ ഫോളോവേഴ്സുമുണ്ട്.
Content Highlights: Playboy model who promised to strip if Paraguay won World Cup now supporting Brazil
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..