Photo: Getty Images
ദോഹ: 2022 ഫുട്ബോള്‍ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ഇതുവരെ അട്ടിമറികളൊന്നും നടന്നില്ല എന്ന് പറഞ്ഞവര്ക്കൊക്കെ ഇതാ മൊറോക്കോയുടെ മറുപടി. പ്രീ ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്മാരായ സ്പെയിനിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ മറികടന്നാണ് മൊറോക്കോ വമ്പന്‍ അട്ടിമറി നടത്തിയത്.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0 ന് വിജയിച്ചാണ് മൊറോക്കോ അവസാന എട്ടിലെത്തിയത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 0-0 എന്ന സ്കോറില്‍ സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ ഒരു കിക്ക് പോലും ലക്ഷ്യത്തിലെത്തിക്കാന്‍ സ്പെയിനിന് സാധിച്ചില്ല.
പെനാല്‍റ്റി ഷൂട്ടൗട്ടിനിടെ മൊറോക്കോയുടെ സൂപ്പര്‍ താരം അഷ്റഫ് ഹക്കീമിയെടുത്ത കിക്ക് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മൊറോക്കോയ്ക്കായി നാലാമത്തെ കിക്കാണ് ഹക്കീമി എടുത്തത്. ഗോള്‍കീപ്പര്‍ ഉനായ് സിമോണ്‍ കിക്ക് തട്ടാനായി നിന്നെങ്കിലും പരാജയപ്പെട്ടു.
ഹക്കീമിയുടെ അതിമനോഹരമായ പനേങ്ക കിക്ക് സിമോണിനെ മറികടന്ന് വലയിലെത്തി. ഹക്കീമിയുടെ കാലില്‍ നിന്ന് വന്ന് പന്ത് പതിയെ ഉയര്‍ന്ന് വലയെ ചുംബിച്ചു. നിര്‍ണായക ഘട്ടത്തിലും അനായാസമായി കിക്കെടുത്ത ഹക്കീമിയെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തി. ക്ലബ്ബ് ഫുട്ബോളില്‍ പി.എസ്.ജിയുടെ പ്രതിരോധതാരമാണ് ഹക്കീമി.
Content Highlights: panenka penalty kick by achraf hakimi of morocco vs spain
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..