തിരുവമ്പാടി ഹാരിസണ്‍ ഇനി ലോകകപ്പ് വേദി; ഉടമ തിയേറ്റര്‍ വിട്ടുനല്‍കിയത് സൗജന്യമായി


സ്വന്തം ലേഖകന്‍

ലോകകപ്പ് ഫുട്‌ബോൾ മത്സരം പ്രദർശിപ്പിക്കുന്ന തിരുവമ്പാടി ഹാരിസൺ തിയേറ്ററിൽ മിനുക്കുപണിയുമായെത്തിയ കോസ്‌മോസ് ക്ലബ്ബ് സംഘാടകർ

തിരുവമ്പാടി: സിനിമാക്കൊട്ടകയുടെ ഉച്ചിയില്‍ സ്ഥാപിച്ച കോളാമ്പിയില്‍നിന്ന് ഒഴുകിയെത്തുന്ന ചലച്ചിത്രഗാനങ്ങള്‍. പുതിയപടം കാണാന്‍ തിക്കിത്തിരക്കി ടിക്കറ്റിനായി ബെല്‍ മുഴങ്ങുന്നതും കാത്ത് വിയര്‍ത്തൊലിച്ചുനിന്ന ദിനങ്ങള്‍. ബഹളവും കൂവലും വിയര്‍പ്പും ചൂടുമെല്ലാം സഹിച്ച് തിയേറ്ററിനകത്ത് പ്രവേശിക്കുന്നതോടെ യുദ്ധം കീഴടക്കിയവന്റെ നിര്‍വൃതി. ഗൃഹാതുരത്വത്തിന്റേതായ തിയേറ്റര്‍ അനുഭവത്തിന്റെ ലോകത്ത് സിനിമയ്ക്കു പകരം കാല്‍പ്പന്തുകളിയുടെ ആരവത്തില്‍ ആറാടാനുള്ള ഒരുക്കത്തിലാണ് മലയോരജനത. ആരാധനമൂര്‍ത്തികളായ സിനിമാതാരങ്ങളുടെ വേഷപ്പകര്‍ച്ചയ്ക്കു പകരം സ്‌ക്രീനില്‍ തെളിയുക മെസ്സിയും റൊണാള്‍ഡോയും നെയ്മറും.

കാല്‍പ്പന്തുകളിയുടെ തട്ടകമായ തിരുവമ്പാടി, ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനെ വരവേല്‍ക്കുന്നത് വര്‍ഷങ്ങള്‍ക്കുമുമ്പ് പൂട്ടിയ ഹാരിസണ്‍ സിനിമാ തിയേറ്ററിലെ ബിഗ് സ്‌ക്രീനിലൂടെ. നാലരപ്പതിറ്റാണ്ട് പഴക്കമുള്ള തിയേറ്റര്‍ കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നാണ് പൂട്ടിയത്. നാലുപതിറ്റാണ്ട് പ്രായമുള്ള തിരുവമ്പാടി കോസ്മോസ് ഫുട്ബോള്‍ ക്ലബ്ബാണ് ലോകകപ്പ് ഫുട്ബോള്‍ മത്സരപ്രദര്‍ശനത്തിന്റെ സംഘാടകര്‍.



മാസം നീളുന്ന ലോകകപ്പ് ഫുട്ബോള്‍ പ്രദര്‍ശനത്തിന് സൗജന്യമായാണ് ഉടമ പി.ടി. ഹാരിസ് തിയേറ്റര്‍ വിട്ടുനല്‍കിയത്. ടിക്കറ്റൊന്നുമില്ലാതെ സംഭാവനമാത്രം സ്വീകരിച്ചാണ് ലോകകപ്പ് മത്സരം കാണാന്‍ അവസരമൊരുക്കുകയെന്ന് കോസ്മോസ് ക്ലബ്ബ് രക്ഷാധികാരി കെ. മുഹമ്മദലി പറഞ്ഞു.

പ്രദര്‍ശനത്തിന്റെ മുന്നോടിയായി 20-ന് വൈകീട്ട് നഗരത്തില്‍ സാംസ്‌കാരികഘോഷയാത്ര നടക്കും. റോഡ് ഷോയുടെയും ബാന്‍ഡ് വാദ്യമേളങ്ങളുടെയും ആരവത്തോടെയാവും നഗരം ലോകകപ്പിനെ വരവേല്‍ക്കുക. പ്രദര്‍ശനത്തിന്റെ വിളംബരമെന്നോണം ഐ.എസ്.എല്‍. ടീം കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം ഈയാഴ്ച സംഘടിപ്പിക്കുന്നുണ്ട്.

സന്തോഷ് ട്രോഫി താരം പി.എന്‍. നൗഫല്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്ത ക്ലബ്ബാണ് കോസ്മോസ്. ചീഫ് കോച്ച് കെ.എഫ്. ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ ഒട്ടേറെയിടങ്ങളില്‍ ഫുട്ബോള്‍ പരിശീലനക്യാമ്പ് നടത്തുന്നുണ്ട്. 140-ഓളം വിദ്യാര്‍ഥികളാണ് ഇദ്ദേഹത്തിനുകീഴില്‍ പരിശീലനം നേടുന്നത്.

Content Highlights: owner gave away the theater for free for world cup match screening


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented