ഇക്കുറി പ്രചാരണ ബോര്‍ഡും ബാനറും വേണ്ട, ഈ പണം രോഗികള്‍ക്ക്; തീരുമാനമെടുത്ത് ബ്രസീല്‍ ഫാന്‍സ്


അതിയാമ്പൂർ പാർക്കോ ക്ലബിലെ ബ്രസീൽ ഫാൻസുകാരിൽനിന്ന്‌ കനിവ് പാലിയേറ്റീവ് പ്രവർത്തകൻ പ്രിയേഷ് കാഞ്ഞങ്ങാട് വാക്കർ ഏറ്റുവാങ്ങുന്നു

കാഞ്ഞങ്ങാട്: അതിയാമ്പൂര്‍ പാര്‍ക്കോ ക്ലബിലെ ബ്രസീല്‍ ഫാന്‍സുകാര്‍ ഇക്കുറി പ്രചാരണ ബോര്‍ഡും ബാനറുമൊന്നും പ്രദര്‍ശിപ്പിക്കില്ല. എന്നാല്‍ പതിവ് പിരിവ് ഉണ്ടാകും. ഈ പണമത്രയും നിര്‍ധനരോഗികള്‍ക്ക് കൈമാറും.

ആദ്യഘട്ടമായി കിട്ടിയ പണംകൊണ്ട് രോഗികള്‍ക്ക് ഊന്നിനടക്കാനുള്ള 'വാക്കര്‍' കനിവ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് കൈമാറി. റോഡരികിലും മൈതാനത്തിന്റെ മൂലയിലുമെല്ലാം ഉയര്‍ത്തുന്ന പ്രചാരണ ബോര്‍ഡുകള്‍ക്ക് വലിയ തുകയാണ് ഓരോ ലോകകപ്പ് ഫുട്ബോള്‍ കാലത്തും ഇവര്‍ ചെലവഴിക്കാറ്. ഇത്തവണ ആവേശം മനസ്സിലും വാക്കിലും മതിയെന്നും അതിനായി പണമിറക്കേണ്ടതില്ലെന്നും അംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു. നിര്‍ധന രോഗികളെ സഹായിക്കാനും കിറ്റുകളെത്തിക്കാനുമായി നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്ന ക്ലബാണ് പാര്‍ക്കോ. ഞായറാഴ്ച ക്ലബ് പരിസരത്ത് നടന്ന ചടങ്ങില്‍ കനിവ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രവര്‍ത്തകന്‍ പ്രിയേഷ് കാഞ്ഞങ്ങാടിന് ഉപകരണം ഏറ്റുവാങ്ങി.

Content Highlights: No campaign board and banner this time money is for patients Brazil fans made a decision


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented