അമ്പോ നെയ്മര്‍! 35 മീറ്റര്‍ ഉയരത്തിലുള്ള ഡ്രോൺ ഇട്ട പന്ത് കാലിലൊതുക്കി സൂപ്പര്‍താരം | Video


Photo: screen grab, twitter.com/sportbible

ദോഹ: ഫുട്‌ബോള്‍ ലോകത്ത് വിസ്മയം തീര്‍ക്കുന്ന താരമാണ് ബ്രസീലിന്റെ നെയ്മര്‍. ആരാധകരെ അമ്പരപ്പിക്കുന്ന നിരവധി സ്‌കില്ലുകള്‍ കാലിലൊളിപ്പിച്ച നെയ്മര്‍ 2022 ഖത്തര്‍ ലോകകപ്പിലെ ബ്രസീലിന്റെ തുറുപ്പുചീട്ടാണ്. ഇത്തവണ കിരീടം നേടുമെന്ന് ഉറപ്പിച്ചാണ് നെയ്മറും സംഘവും ഖത്തറില്‍ പന്തുതട്ടാനിറങ്ങുന്നത്.

മത്സരങ്ങള്‍ക്ക് മുന്‍പായുള്ള പരിശീലനത്തിനിടെ നെയ്മര്‍ ആരാധകരെ അത്ഭുതപ്പെടുത്തി. ഏറെ മുകളില്‍ നിന്ന് ഡ്രോണ്‍ വഴി താഴേക്കുവന്ന പന്ത് അനായാസം കാലിലൊതുക്കിയാണ് നെയ്മര്‍ ഏവരെയും ഞെട്ടിച്ചത്.



പരിശീലനത്തിനിടെ ബ്രസീല്‍ പരിശീലകസംഘം പന്ത് ഡ്രോണില്‍ ഘടിപ്പിച്ച് ആകാശത്തേക്ക് വിട്ടു. ഏറെ ഉയരത്തിലെത്തിയ ഡ്രോണില്‍ നിന്ന് പന്ത് താഴേക്ക് വിട്ടു. 35 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് പന്ത് താഴേക്കിട്ടത്. ഇത് കാലിലൊതുക്കാനായി നെയ്മര്‍ തയ്യാറായി നിന്നു. ഏറെ ഉയരത്തില്‍ നിന്ന് അതിവേഗത്തില്‍ വരുന്ന പന്ത് കാലിലൊതുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

എന്നാല്‍ ഫുട്‌ബോള്‍ കൊണ്ട് ഇന്ദ്രജാലം തീര്‍ക്കുന്ന നെയ്മര്‍ ഉയരത്തില്‍ നിന്ന് അതിവേഗത്തില്‍ വന്ന പന്ത് അനായാസം കാലിലൊതുക്കി തന്റെ പ്രതിഭ തെളിയിച്ചു. ഇത് കണ്ട സഹതാരങ്ങള്‍ സൂപ്പര്‍താരത്തെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി. ഈ വീഡിയോ ചുരുങ്ങിയ നിമിഷംകൊണ്ട് വൈറലാകുകയും ചെയ്തു.

ലോകകപ്പില്‍ ഗ്രൂപ്പ് ജിയിലാണ് ബ്രസീല്‍ മത്സരിക്കുന്നത്. ആദ്യ മത്സരത്തില്‍ സെര്‍ബിയയാണ് ബ്രസീലിന്റെ എതിരാളി.

Content Highlights: 2022 fifa world cup, fifa world cup 2022, neymar, neymar drone, neymar skills, neymar helicopter

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented