നെയ്മർ ട്വിറ്ററിൽ പങ്കുവെച്ച ചിത്രം | Photo: twitter.com/neymarjr
ദോഹ: പരിക്ക് വലയ്ക്കുന്ന ബ്രസീല്‍ ടീമിന് ആശ്വസമായി സൂപ്പര്‍ താരം നെയ്മര്‍ പരിശീലനത്തിനിറങ്ങി. ദക്ഷിണ കൊറിയ്ക്ക് എതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് മുന്നോടിയായി പരിശീലനത്തിനിറങ്ങുന്നതിന്റെ ചിത്രങ്ങള്‍ നെയ്മര്‍ തന്നെയാണ് പങ്കുവെച്ചത്. പ്രാഥമിക റൗണ്ട് മത്സരത്തിനിടെ പരിക്കേറ്റ നെയ്മര്‍ പ്രീ ക്വാര്‍ട്ടറില്‍ കളിക്കില്ലെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. പ്രീക്വാര്‍ട്ടറില്‍ തിങ്കളാഴ്ച ദക്ഷിണ കൊറിയക്കെതിരെയാണ് ബ്രസീലിന്റെ മത്സരം.
സെര്‍ബിയക്കെതിരെ നടന്ന ആദ്യ മത്സരത്തിലാണ് നെയ്മര്‍ക്ക് കണങ്കാലിന് പരിക്കേറ്റത്. പിന്നാലെ സൂപ്പര്‍താരം ഗബ്രിയേല്‍ ജെസ്യൂസും പ്രതിരോധതാരം അലക്സ് ടെല്ലസും പരിക്കേറ്റ് പുറത്തായിരുന്നു. ഗ്രൂപ്പ് സിയിലെ കാമറൂണിനെതിരെ നടന്ന അവസാന മത്സരത്തിലാണ് ഇരുവര്‍ക്കും പരിക്കേറ്റത്. കാല്‍മുട്ടിനേറ്റ പരിക്കാണ് ഇരുതാരങ്ങള്‍ക്കും തിരിച്ചടിയായത്. സ്കാനിങ്ങില്‍ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ ജെസ്യൂസിനെയും ടെല്ലസിനെയും മറ്റ് മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
എന്നാല്‍, കണങ്കാലിന്റെ ലിഗമെന്റിന് പരിക്കേറ്റ നെയ്മറെ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നില്ല. ടീമിനൊപ്പം തന്നെ തുടര്‍ന്ന് അദ്ദേഹം കാമറൂണിനെതിരായ മത്സരം വീക്ഷിക്കാന്‍ ഗ്രൗണ്ടിലെത്തിയിരുന്നു. പിന്നാലെയാണ് ദക്ഷണി കൊറിയക്ക് എതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് മുന്നോടിയായി അദ്ദേഹം പരിശീലനത്തിനായി ഗ്രൗണ്ടിലിറങ്ങിയത്.
Content Highlights: Neymar returns to Brazil's training ahead of team's World Cup Round of 16 match against South Korea
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..