വാറും അഞ്ച് പകരക്കാരും വനിതാ റഫറിയും, ഖത്തര്‍ ലോകകപ്പില്‍ പുതുമകളേറെ


Photo: Shutterstock

റബ് ലോകത്തേക്ക് ആദ്യമായെത്തുന്ന ലോകകപ്പിന് ഇക്കുറി പുതുമകളേറെയാണ്. ലോകകപ്പ് നടക്കുന്ന കാലം മുതല്‍ ഒട്ടേറെ പ്രഥമസ്ഥാനങ്ങള്‍ ഖത്തറിന് അവകാശപ്പെടാനാകും.

ഉത്തരാര്‍ധഗോളത്തിലെ വേനല്‍ക്കാലത്താണ് സാധാരണ ലോകകപ്പുകള്‍ നടക്കാറ്. ജൂണ്‍-ജൂലായ് മാസങ്ങളിലാകും അത്. എന്നാല്‍, ഉത്തരാര്‍ധഗോളത്തിലെ ശൈത്യകാലത്ത് നടക്കുന്ന ആദ്യലോകകപ്പ് എന്ന പ്രത്യേകത ഖത്തറിന് അവകാശപ്പെടാം.



സാധാരണ യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളുടെ സീസണ്‍ അവസാനിച്ചശേഷമാണ് ലോകകപ്പ് നടക്കുക. താരങ്ങളുടെ പങ്കാളിത്തമൊക്കെ പരിഗണിച്ചാണത്. ഇക്കുറി യൂറോപ്യന്‍ ലീഗുകള്‍ പാതിവഴിയില്‍ നിര്‍ത്തിവെച്ചശേഷമാണ് ലോകകപ്പ് നടക്കുക

ഓഫ്‌സൈഡ് പിടിക്കാന്‍ ക്യാമറ

കളിക്കളത്തിലെ 22 താരങ്ങളുടെയും ചലനം വിവിധ ദിശകളില്‍നിന്ന് ഒപ്പിയെടുത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ വിശകലനം ചെയ്താവും ഇക്കുറി വാര്‍ (വീഡിയോ അസിസ്റ്റന്റ് റഫറി) സംവിധാനം പ്രവര്‍ത്തിക്കുക. സെമി ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് ടെക്‌നോളജി ആദ്യമായി ഉപയോഗിക്കുന്ന ലോകകപ്പുകൂടിയാവും ഇത്തവണത്തേത്. സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ ഘടിപ്പിച്ചിട്ടുള്ള 12 ക്യാമറകള്‍ പന്തിന്റെയും താരങ്ങളുടെയും ചലനങ്ങള്‍ സെക്കന്‍ഡില്‍ 50 തവണവീതം ഒപ്പിയെടുക്കും. പന്ത് താരം എപ്പോള്‍ സ്വീകരിച്ചുവെന്നതും എപ്പോള്‍ പന്ത് അടിച്ചുവെന്നതും ഇതുവഴി വിശകലനം ചെയ്യാന്‍ സാധിക്കും

പകരക്കാരുടെ എണ്ണം കൂടും

സാധാരണ ഒരു മത്സരത്തില്‍ മൂന്നു സബ്സ്റ്റിറ്റിയൂട്ടുകളെയാണ് ഉപയോഗിക്കാറ്. ഇത്തവണ ലോകകപ്പില്‍ അഞ്ച് പകരക്കാരെ ഒരു ടീമിന് കളത്തിലിറക്കാനാവും. കോവിഡ് കാലത്ത് തുടങ്ങിയ അഞ്ച് പകരക്കാര്‍ എന്ന മാറ്റം പിന്നീട് വ്യാപകമാവുകയായിരുന്നു.

ലോകകപ്പിന് ടീം പ്രഖ്യാപിക്കുന്നതിലുമുണ്ട് ഇത്തവണ പുതുമ. ഇതുവരെ 23 അംഗ ടീമിനെയാണ് ഓരോ രാജ്യവും പ്രഖ്യാപിച്ചിരുന്നത്. ഇത്തവണയത് 26 അംഗ ടീമാണ്.

വനിതാറഫറിമാരാണ് മറ്റൊരു സവിശേഷത. ലോകകപ്പ് നിയന്ത്രിക്കുന്ന 36 റഫറിമാരില്‍ മൂന്നുപേര്‍ വനിതകളാണ്. 69 അസിസ്റ്റന്റ് റഫറിമാരിലും മൂന്ന് വനിതകളുണ്ട്.

Content Highlights: world cup 2022, 2022 football world cup, fifa world cup, qatar world cup 2022, new rules in worldcup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented